തിരുവിതാംകൂറിന്റെ സ്മരണയിൽ ദുബായിൽ സ്വാതി തിരുനാൾ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ

"ശാസ്ത്ര സാങ്കേതിക വിദ്യയോടൊപ്പം കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകിയ തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ വിദ്യാഭ്യാസ ദർശനങ്ങൾ ലോകത്തിന് മാതൃകയാണ്".

author-image
Rajesh T L
Updated On
New Update
MARSOOQ

"ശാസ്ത്ര സാങ്കേതിക വിദ്യയോടൊപ്പം കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകിയ തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ വിദ്യാഭ്യാസ ദർശനങ്ങൾ ലോകത്തിന് മാതൃകയാണ്". ദുബായിലെ അറബ് വ്യവസായി മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി കുതിരമാളിക കൊട്ടാര സന്ദർശനവേളയിൽ പറഞ്ഞ വാക്കുകളാണിവ. ദുബായിയിലും ഇന്ത്യയിലുമായി സ്വാതിതിരുനാൾ നാഷണൽ ആൻഡ് ഇന്റർനാഷണൽ സ്കൂളുകൾ സ്ഥാപിക്കുന്നതിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് അദ്ദേഹം കൊട്ടാരം സന്ദർശിച്ചത്.

തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതീ ഭായി,പത്മശ്രീ അശ്വതി തിരുനാൾ, ഗൗരി ലക്ഷ്മീഭായി എന്നിവരെ സന്ദർശിച്ച അദ്ദേഹം സ്നേഹോപകാരങ്ങൾ കൈമാറി.പുരാതനമായ ബേപ്പൂർ തുറമുഖത്തിന്റെ പൈതൃക സ്മരണകളുമായാണ് അൽ മർസൂഖി കേരളത്തിലെത്തിയത്.

മർസൂഖി ഗ്രൂപ്പിന്റെ 'പൈതൃകം ടൂറിസം' പദ്ധതിയുടെ ഭാഗമായാണ് ദുബായിലും ഇന്ത്യയിലുമായി സ്വാതിതിരുനാൾ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളുകൾ സ്ഥാപിക്കുന്നത്.113 മില്യൺ ദർഹമാണ് അൽ മർസൂഖി ഗ്രൂപ്പ് സ്കൂളിനുവേണ്ടി ചെലവഴിക്കുന്നത്.സ്വാതി തിരുനാളിന്റെ കൃതികളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര തലത്തിൽ നൃത്ത സംഗീത പരിപാടികൾ സംഘടിപ്പിക്കാനും പുതുതായി സ്ഥാപിക്കുന്ന സ്കൂളുകളിലൂടെ കല,സാഹിത്യം എന്നിവയെ പ്രോത്സാഹിപ്പിക്കാനും അൽ മർസൂഖി ഗ്രൂപ്പ് പദ്ധതിയിടുന്നു.

കാലങ്ങൾക്കു മുൻപുതന്നെ കേരളവുമായി വാണിജ്യബന്ധമുണ്ടായിരുന്ന അൽ മർസൂഖി  രാജകുടുംബത്തിലെ മൂന്നാം തലമുറയിൽ പെട്ട  ആളാണ് മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി.ഇപ്പോഴിതാ കേരളവുമായി സാംസ്കാരിക ബന്ധം കൂടി സ്ഥാപിക്കാൻ തുടങ്ങുന്നു.

GLF

നൂറ്റാണ്ടുകളുടെ വാണിജ്യ സാംസ്കാരിക ബന്ധമാണ് അൽ മർസൂഖി കുടുംബത്തിന് കേരളവുമായുള്ളതെന്നും,ബേപ്പൂർ തുറമുഖത്തു നിന്നും കപ്പലുകൾ വാങ്ങിയ തന്റെ മുത്തച്ഛന്റെ പാദമുദ്രകൾ പതിഞ്ഞ ബേപ്പൂർ തുറമുഖം 39 വർഷങ്ങൾക്ക് ശേഷം വീണ്ടും സന്ദർശിക്കുന്നതിനും ബേപ്പൂരിൽ നിന്നും പൈതൃക ടൂറിസത്തിന് അനുയോജ്യമായ കപ്പലുകളുമായി ഇന്ത്യ-അറബ് വാണിജ്യ പൈതൃകം അടയാളപ്പെടുത്തുന്ന പദ്ധതിയുടെ സാധ്യതകൾ അന്വേഷിക്കുന്നതിനുമാണ്  താൻ കേരളത്തിലെത്തിയതെന്നും അദ്ദേഹം പറയുന്നു.

സ്വാതിതിരുനാൾ സ്കൂളുകൾക്ക് പുറമെ പരമ്പരാഗത രീതിയിൽ  കേരളത്തിൽ നിന്നും ഹൽവ,സുഗന്ധദ്രവ്യങ്ങൾ,മറ്റ് ഭക്ഷണവിഭവങ്ങൾ എന്നിവയുമായി അറേബ്യയിലേക്ക് ഒരു കപ്പൽ സവാരി ആരംഭിക്കാനും പൈതൃകം ടൂറിസം പദ്ധതിയുടെ ഭാഗമായി അൽ മർസൂഖി ഗ്രൂപ്പ് പദ്ധതിയിടുന്നു.

തിരുവിതാംകൂറിന്റെ കലാ സാംസ്കാരിക പാരമ്പര്യത്തെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വളർത്തുവാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന കാര്യത്തിൽ  തർക്കമില്ല.കൂടാതെ കേരളത്തിലെ കലാസാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കും ഇത് വലിയൊരു സാധ്യത മുന്നോട്ടുവെക്കുന്നു. 

കല,സാഹിത്യം എന്നീ വിഷയങ്ങളിൽ ഇന്റർനാഷണൽ സ്റ്റുഡന്റ്സിനെകൂടി ഉൾക്കൊള്ളിക്കാനാകും വിധം സി.ബി..എസ്.സി സിലബസിലാകും പാഠ്യപദ്ധതി തയ്യാറാക്കുന്നത്.ബുധനാഴ്ച അലി മർസൂഖ് നിയമസഭാ സ്പീക്കറുമായി കൂടിക്കാഴ്ച്ച നടത്തും.തിരുവിതാംകൂർ കൊട്ടാരം,പാളയം ജുമാമസ്ജിദ്,സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മ്യൂസിയം എന്നിവയുൾപ്പടെയുള്ള പൗരാണിക സ്ഥലങ്ങൾ സന്ദർശിച്ച് 5 ദിവസത്തെ കേരള സന്ദർശനത്തിന് ശേഷം ബുധനാഴ്ച അദ്ദേഹം തിരികെ മടങ്ങുമെന്ന് വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് പ്രസിഡന്റും അൽ മർസൂഖി ഗ്രൂപ്പ് ബിസിനസ്  കൺസൾട്ടന്റായ ഡയസ് ഇടിക്കുള അറിയിച്ചു.

dubai gulf news gulf countries dubai city