തർതീൽ' ഖുർആൻ ആസ്വാദന സദസ്സ് വെള്ളിയാഴ്ച : ബഷീർ മുഹ് യിദ്ധീൻ പ്രഭാഷകൻ

' തർതീൽ' ഖുർആൻ ആസ്വാദന സദസ്സിൻ്റെ സ്വാഗത സംഘം രൂപവൽക്കരിച്ചു. കേരളത്തിലെ പ്രമുഖ ഖുർആൻ പണ്ഠിതനും പ്രഭാഷകനുമായ ബഷീർ മുഹ് യിദ്ധീൻ, ദാറുൽ ഖുർആൻ ഡയരക്ടർ ഹബീബ് മസ് ഊദ് എന്നിവർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും .

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-11 at 7.05.20 AM

മനാമ: റമദാനിൻ്റെ മുന്നോടിയായി ബഹ്റൈനിൽ സംഘടിപ്പിക്കുന്ന ' തർതീൽ' ഖുർആൻ ആസ്വാദന സദസ്സിൻ്റെ സ്വാഗത സംഘം രൂപവൽക്കരിച്ചു. കേരളത്തിലെ പ്രമുഖ ഖുർആൻ പണ്ഠിതനും പ്രഭാഷകനുമായ ബഷീർ മുഹ് യിദ്ധീൻ, ദാറുൽ ഖുർആൻ ഡയരക്ടർ ഹബീബ് മസ് ഊദ് എന്നിവർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും . ബഹ്റൈനിലെ വിവിധ മദ്രസകളിൽ പഠിക്കുന്ന മികവുറ്റ വിദ്യാർഥികൾ ഒരു വേദിയിൽ അണിനിരക്കുന്ന ഖുർആൻ പാരായണങ്ങളും ഒരുക്കും . കോഴിക്കോട് ജില്ലയിലെ പുറക്കാട് പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ്റെ പ്രചരണാർഥം, സുബി ഹോംസിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ഈ മാസം 13 വെള്ളിയാഴ്ച രാത്രി 7 മണി മുതൽ സൽമാനിയയിലെ കെ.സിറ്റിയിലാണ് നടക്കുക. 

WhatsApp Image 2026-02-11 at 7.05.20 AM (1)

മനാമയിലെ കെ. സിറ്റിയിൽ നടന്ന ചടങ്ങിൽ, പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപവൽക്കരിച്ചു. സുബൈർ എം.എം , സൈഫുല്ല ഖാസിം, ഷംസുദ്ദീൻ വെള്ളികുളങ്ങര, സുബൈര്‍ കണ്ണൂര്‍, ബഷീർ അമ്പലായി , നജീബ് കടലായി, മജീദ് നവാസ് കുണ്ടറ, സ്വാലിഹ് മുഹമ്മദ് , അബ്ദുൽ മജീദ് തെരുവത്ത്  എന്നിവർ രക്ഷാധികാരികളായും നിസാർ കൊല്ലം, റഫീഖ് അബ്ദുല്ല, സഈദ് റമദാൻ നദ് വി, അസീൽ അബ്ദുൽ റഹ്മാൻ, എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളായും ചെമ്പന്‍ ജലാല്‍ ചെയര്‍മാനായും ഫസലുൽ ഹഖ്, മുജീബ് മാഹി, മുഹമ്മദ് നിയാസ്, എന്നിവർ വൈസ് ചെയർമാൻമാരുമായാണ് സ്വാഗത സംഘം.

വിവിധ വകുപ്പ് കൺവീനർമാരും വകുപ്പുകളും : നിസാർ കുന്നംകുളത്തിങ്ങൽ, റംഷാദ് അയിലക്കാട് , സൽമാനുൽ ഫാരിസ് , സുനിൽ ബാബു, സി.എം മുഹമ്മദലി, അബ്ദുൽ ഹലീം (പ്രചരണം), അബ്ദുല്ല, മൂസ കെ ഹസൻ, ഫിറോസ് ഒതായി, റഷീദ്, നൂറുദ്ദീൻ ,ജസീർ,നൗഷാദ് (ടെക് നിക്കൽ & ഡിജിറ്റൽ), ഹുസൈൻ വയനാട്, ശിഹാബ് ടി.ടി, ഫൈസൽ പട്ടാണ്ടി, ജലീൽ അബ്ദുല്ല, ജലീൽ ജെ.പി കെ,ഇജാസ്, ഷാക്കിർ, ജസീർ , നൗഷാദ് വി.പി, വി.എം .ഹംസ ,ബഷീർ വി.എം, (വളണ്ടിയർ &/ വെന്യൂ മാനേജ്മെൻ്റ്), സയ്യിദ് ഹനീഫ്, അഷ്റഫ് മായഞ്ചേരി, അഷ്റഫ് നരിക്കോടൻ, ജമാൽ ഇരിങ്ങൽ, ഷംസുദ്ദീൻ, (ഫൈനാൻസ്).

ബദറുദ്ദീൻ പൂവാർ, മുഹ് യിദ്ധീൻ, അജ് മൽ ശറഫുദ്ധീൻ ഗഫൂർ മൂക്കുതല, അനീസ് വി.കെ,അബ്ദുൽ ഖാദർ മറാസീൽ, (ഗസ്റ്റ് മാനേജ്മെൻ്റ്), ഷാനവാസ്, യൂനുസ് സലീം, യൂനുസ് രാജ്, നാസർ മഞ്ചേരി, അലി അഷ് റഫ്, ഷാഹുൽ ഹമീദ്, സജീബ് (പ്രോഗ്രാം), ഷമ്മാസ്, സാജിർ,മുഹമ്മദ് ശമീം, അജ് മൽ ഹുസൈൻ (ലോജിസ്റ്റിക്സ്) . ഗഫൂർ ഉണ്ണികുളം, ഗഫൂർ കൈപ്പമംഗലം, റസാഖ് മൂഴിക്കൽ, കെ.ടി സലീം, ഒ.കെ. കാസിം, റഷീദ് മാഹി, എ.പി ഫൈസൽ, അനസ് റഹീം , അജ് മൽ ഷറഫുദ്ദീൻ, മുസ്തഫ കെ.പി, ഫൈസൽ കോട്ടപ്പള്ളി, മുസ്തഫ കുന്നുമ്മൽ , അൻവർ നിലമ്പൂർ, നിസാർ ഉസ് മാൻ, വി.കെ അനീസ്, പി.കെ ഇസ്ഹാഖ്, അൻവർ ശൂരനാട്, അഷ് കർ പൂഴിത്തല, നൗഷാദ് മഞ്ഞപ്പാറ, ഷിബു പത്തനം തിട്ട, കമാല്‍ മുഹ് യിദ്ധീൻ, സാദിഖ് സ്കൈ, സി.എം മുഹമ്മദലി ,ജമാൽ കുറ്റിക്കാട്ടിൽ, മൻഷീർ, എഫ്.എം ഫൈസല്‍, അൻവർ ശൂരനാട്, , അൻവർ കണ്ണൂർ, കാസിം പാടത്തകയ്യിൽ, ശിഹാബ് പ്ലസ്, മുസ് തഫ, റഫീഖ് അബ്ബാസ്, നുബിൻ അൻസാരി,ഫസൽ ഇ.പി, ഹസീബ് അബ്ദുൽ റഹ് മാൻ ജാസിർ, എന്നിവർ സ്വാഗത സംഘം കോർ ടീം അംഗങ്ങളാണ്. സുബൈർ എം . എം അധ്യക്ഷത വഹിച്ച സ്വാഗത സംഘം രൂപീകരണ യോഗം സൈഫുല്ല ഖാസിം ഉദ്ഘാടനം ചെയ്തു. സിറാജ് പള്ളിക്കര ആമുഖ ഭാഷണം നടത്തി.

വിവിധ മദ്രസകളിൽ നിന്ന് ഖുർആൻ  പാരായണത്തിൽ മികവ് തെളിയിച്ച, തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികളെ പരിപാടിയിൽ ആദരിക്കും. ഖുർആൻ പാരായണത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന, ഖിറാഅത്തിൽ മികവുള്ള വിദ്യാർഥി, വിദ്യാർഥിനികൾക്ക് സ്വന്തം ശബ്ധത്തിലുള്ള പാരായണത്തിൻ്റെ ഓഡിയോ ക്ളിപ്പുകൾ ഫെബ്രുവരി 11 ബുധനാഴ്ചക്കകം 36353507 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് അയക്കാം . സ്ക്രീനിംഗ് വഴി തെരഞ്ഞെടുക്കുന്ന മികച്ച പാരായണങ്ങൾ വേദിയിൽ അവതരിപ്പിക്കപ്പെടും. ‎

റഫീക്ക് അബ്ബാസ്

quran