/kalakaumudi/media/media_files/2026/02/16/whatsa-2026-02-16-15-55-03.jpeg)
അദ്ലിയയിലെ സെൻറർ ഹാളിൽ നടന്ന പരിപാടിയിൽ ഹാരിസുദ്ദീൻ പറളി, യൂസഫ് അലി സ്വലാഹി (പ്രിൻസിപ്പാൾ, സലഫിയ കോളേജ് വണ്ടൂർ) എന്നീ പണ്ഡിതർ റമദാനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. റമദാനിൽ ജീവിതത്തെ സംസ്ക്കരിച്ചെടുക്കാനുള്ള തെയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിക്കണമെന്നും അതിനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും ഹാരിസുദ്ധീൻ മൗലവി ഉണർത്തി.
/filters:format(webp)/kalakaumudi/media/media_files/2026/02/16/whats-2026-02-16-15-55-25.jpeg)
നമ്മുടെ മക്കൾക്ക് മാതൃകയാവുന്ന ജീവിതം നയിക്കാൻ പരിശ്രമിക്കണമെന്ന് യൂസുഫ് അലി സ്വലാഹി ഉപദേശിച്ചു, അൽ ഫുർഖാൻ സെൻ്റർ പ്രസിഡൻ്റ സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് സി.കെ. സ്വാഗതവും പ്രോഗ്രാം സെക്രട്ടറി അബ്ദുൾ സലാം ബേപ്പൂർ നന്ദിയും പറഞ്ഞു.
റഫീഖ് അബ്ബാസ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
