അഖില മലങ്കര മർത്തമറിയം വനിതാ സമാജം യു.എ ഇ സോണൽ വാർഷിക സമ്മേളനം സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു.

കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ.ഡോ. റിഞ്ചു പി. കോശി ക്‌ളാസുകൾക്കു നേതൃത്വം നൽകി.

author-image
Rajesh T L
New Update
m

ദുബായ്: അഖില മലങ്കര  മർത്തമറിയം വനിതാ സമാജം യു.എ ഇ സോണൽ വാർഷിക സമ്മേളനം   സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു.കൊൽക്കത്ത ഭദ്രാസനാധിപൻ   അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ  സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ.ഡോ. റിഞ്ചു പി. കോശി ക്‌ളാസുകൾക്കു നേതൃത്വം നൽകി.

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ  വികാരി ഫാ. അജു എബ്രഹാം, മർത്തമറിയം വനിതാ സമാജം യു.എ ഇ സോണൽ  പ്രസിഡൻറ് ഫാ.ജാക്‌സൺ എം. ജോൺ, ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് വികാരി ഫാ.ഉമ്മൻ മാത്യു, ഫുജൈറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ബിനോ സാമുവേൽ, റാസൽ ഖൈമ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. സിറിൽ വർഗീസ്, അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. മാത്യു വർഗീസ്, അബുദാബി സെന്റ് ജോർജ്   ഓർത്തഡോക്സ് ഇടവക സഹ വികാരി ഫാ. മാത്യു ജോൺ, മർത്തമറിയം വനിതാ സമാജം യു.എ ഇ സോണൽ സെക്രട്ടറി  സുജ ഷാജി ജോർജ്,ഇടവക ട്രസ്റ്റീ  ഷാജി പുഞ്ചക്കോണം , സെക്രട്ടറി തോമസ് ജോസഫ് , ജോയിന്റ് ട്രസ്റ്റീ  ബിനു വർഗീസ് , ജോയിന്റ് സെക്രട്ടറി ശ്യാം ജേക്കബ് ,  ജോളി ജോർജ്, സിനി വർഗീസ് എന്നിവർ പ്രസംഗിച്ചു.യു.എ.ഇ ലെ ഏഴ് യൂണിറ്റുകൾ പങ്കെടുത്ത ക്വിസ് മത്സരത്തിന് ഫാ.ഡോ. റിഞ്ചു പി. കോശി നേതൃത്വം നൽകി.

uae gulf news