പരീക്ഷാച്ചൂടിലേക്ക് നാട്; ഇനി കൗമാരത്തിന്റെ 'മോഡൽ' പരീക്ഷണങ്ങൾ അക്ഷരമുറ്റത്ത് ആശങ്കയുടെ 'പ്ലസ് ടൂ' കാലം;

കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്ക് (CBSE Class 12) തുടക്കമായി. ലോകത്തെമ്പാടുമുള്ള സി.ബി.എസ്.ഇ സ്‌കൂളുകൾക്കൊപ്പം കുവൈറ്റിലെ അബ്ബാസിയ, സാൽമിയ, ഫഹാഹീൽ മേഖലകളിലെ പരീക്ഷാ കേന്ദ്രങ്ങളും പുലർച്ചെ മുതൽ തന്നെ വിദ്യാർത്ഥികളെക്കൊണ്ട്

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-20 at 3.33.27 PM

കുവൈറ്റ് സിറ്റി: വിദ്യാലയങ്ങളിൽ പരീക്ഷാച്ചൂട് കൈവിറയ്ക്കാതെ കൗമാരം; പുലർച്ചയ്ക്കു തന്നെ കുട്ടികൾ സ്‌കൂളിലേക്ക്, പ്രവാസലോകത്ത് പരീക്ഷാ ചൂടിലമർന്ന് ഇന്ത്യൻ സ്‌കൂളുകൾ.

WhatsApp Image 2026-02-20 at 3.33.24 PM (1)

മണലാരണ്യത്തിലെ സ്കൂൾ മുറ്റങ്ങളിൽ ഇപ്പോൾ പുസ്തകത്താളുകൾ മറിയുന്ന ശബ്ദം മാത്രം. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്ക് (CBSE Class 12) തുടക്കമായി. ലോകത്തെമ്പാടുമുള്ള സി.ബി.എസ്.ഇ സ്‌കൂളുകൾക്കൊപ്പം കുവൈറ്റിലെ അബ്ബാസിയ, സാൽമിയ, ഫഹാഹീൽ മേഖലകളിലെ പരീക്ഷാ കേന്ദ്രങ്ങളും പുലർച്ചെ മുതൽ തന്നെ വിദ്യാർത്ഥികളെക്കൊണ്ട് സജീവമായി.

WhatsApp Image 2026-02-20 at 3.33.24 PM

പ്രതീക്ഷകളുമായി പരീക്ഷാ ഹാളിന് മുന്നിൽ ഇന്ന് മുതൽ ആരംഭിച്ച പരീക്ഷകൾക്കായി അതീവ ജാഗ്രതയോടെയാണ് വിദ്യാർത്ഥികൾ എത്തിച്ചേരുന്നത്. ഉപരിപഠനത്തിന്റെ വലിയ സ്വപ്നങ്ങൾ പേറി പരീക്ഷാ ഹാളിലേക്ക് കയറുന്ന വിദ്യാർത്ഥികളുടെ മുഖത്ത് നേരിയ പരിഭ്രമമുണ്ടെങ്കിലും, മാതാപിതാക്കളുടെയും അധ്യാപകരുടെയും ആത്മവിശ്വാസം അവർക്ക് തുണയാകുന്നു. 

പരീക്ഷാ കേന്ദ്രങ്ങൾക്ക് പുറത്ത് മക്കളെ കാത്തിരിക്കുന്ന രക്ഷിതാക്കളുടെ ഇടയിലും നെഞ്ചിടിപ്പിന്റെ വേഗത കുറവല്ല. "ഇതൊരു പരീക്ഷ മാത്രമല്ല, പ്രവാസ ജീവിതത്തിനിടയിൽ മക്കളുടെ ഭാവിയിലേക്കുള്ള നിർണ്ണായകമായ ഒരു ചുവടുവെപ്പാണ്," എന്ന് അബ്ബാസിയയിലെ ഒരു സ്കൂളിന് മുന്നിൽ കാത്തുനിന്ന രക്ഷിതാവ് പ്രതികരിച്ചു.

WhatsApp Image 2026-02-20 at 3.33.29 PM

സമയക്രമവും കർശന നിബന്ധനകളും പാലിച്ചു കൊണ്ട് പ്രാദേശിക സമയം രാവിലെ 6:00 മണിക്ക് തന്നെ വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധനയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പലരും വളരെ നേരത്തെ തന്നെ യാത്ര തിരിച്ചിരുന്നു. രാവിലെ 10:30-ന് (ഇന്ത്യൻ സമയം) ആരംഭിച്ച് ഉച്ചയ്ക്ക് 1.30-ഓടെ അവസാനിക്കുന്ന രീതിയിലാണ് പരീക്ഷാ ക്രമീകരണം. ഫെബ്രുവരി 17-ന് ആരംഭിച്ച ഈ പരീക്ഷാ പരമ്പര ഏപ്രിൽ പകുതിയോടെയാണ് അവസാനിക്കുക. സുരക്ഷാ നടപടികളുടെ ഭാഗമായി സ്മാർട്ട് വാച്ചുകളും മൊബൈൽ ഫോണുകളും പരീക്ഷാ ഹാളിന് പുറത്ത് തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്.

WhatsApp Image 2026-02-20 at 3.33.20 PM

നേരത്തെ തന്നെ സൗകര്യങ്ങളൊരുക്കി സ്‌കൂൾ മാനേജ്‌മെന്റുകൾ, 
വിദ്യാർത്ഥികൾക്ക് സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകൾ ഒരുക്കിയിരുന്നു. കൗൺസിലിംഗ് സംവിധാനങ്ങളും പ്രത്യേക പ്രാർത്ഥനകളും പരീക്ഷയ്ക്ക് മുന്നോടിയായി നടന്നിരുന്നു. ഫിസിക്സ്, മാത്‌സ് തുടങ്ങിയ പ്രധാന വിഷയങ്ങളുടെ പരീക്ഷകൾ വരാനിരിക്കുന്നതിനാൽ വരും ദിവസങ്ങളിലും സ്കൂൾ പരിസരങ്ങളിൽ ഈ ആകാംക്ഷാഭരിതമായ അന്തരീക്ഷം തുടരും.

കടൽ കടന്നുവന്ന സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കുന്ന ഈ പരീക്ഷാ ഹാളുകളിൽ നിന്ന് മികച്ച വിജയവാർത്തകൾ കേൾക്കാമെന്ന പ്രതീക്ഷയിലാണ് പ്രവാസി മലയാളി സമൂഹം.

plus two