വിശുദ്ധ റമദാൻ വ്യാഴാഴ്ച മുതൽ ;ചന്ദ്രക്കല ദർശിക്കാതെ മാസപ്പിറവി പ്രഖ്യാപിക്കുന്നത് ആദ്യമല്ലെന്ന് ഔഖാഫ് ഡയരക്ടർ.

'ഒമാൻ ഒബ്സർവർ' ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഒമാന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ജ്യോതിശാസ്ത്രവും ജ്യോതിഷവും (Astrology) തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും, ശാസ്ത്രീയമായ കണക്കുകളെയാണ് രാജ്യം ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-17 at 10.18.30 AM (1)

മസ്കറ്റ്: വരാനിരിക്കുന്ന റമദാൻ മാസപ്പിറവി നിശ്ചയിക്കുന്നതിൽ ഒമാൻ സുൽത്താനേറ്റ് പിന്തുടരുന്ന ശാസ്ത്രീയമായ രീതികളെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തു വന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ (Astronomy) പ്രകാരം ചന്ദ്രക്കല ദർശനം അസാധ്യമായ സാഹചര്യങ്ങളിൽ, മുൻകൂട്ടി മാസം നിശ്ചയിക്കുന്ന രീതിയാണ് ഒമാൻ പിന്തുടരുന്നതെന്ന് ഔഖാഫ്-മതകാര്യ മന്ത്രാലയത്തിലെ ജ്യോതിശാസ്ത്ര വകുപ്പ് ഡയറക്ടർ യൂസഫ് ബിൻ ഹമദ് അൽ റഹ്ബി വ്യക്തമാക്കി.

'ഒമാൻ ഒബ്സർവർ' ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഒമാന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ജ്യോതിശാസ്ത്രവും ജ്യോതിഷവും (Astrology) തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും, ശാസ്ത്രീയമായ കണക്കുകളെയാണ് രാജ്യം ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നയത്തിൽ മാറ്റമില്ല: ചന്ദ്രക്കല കാണാൻ സാധ്യതയില്ലാത്ത സാഹചര്യങ്ങളിൽ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം മാസം നിശ്ചയിക്കുന്ന രീതി ഒമാൻ കഴിഞ്ഞ 13 വർഷമായി പിന്തുടരുന്നുണ്ട്. ഹിജ്‌റ വർഷം 1434-ലും സമാനമായ രീതിയിൽ രണ്ടാഴ്ച മുമ്പ് പ്രഖ്യാപനം നടത്തിയിരുന്നു.

WhatsApp Image 2026-02-17 at 10.18.30 AM (2)

ഈ വർഷം ശാസ്ത്രീയ കണക്കുകൾ പ്രകാരം ചന്ദ്രക്കല ദർശനം അസാധ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾക്ക് കൃത്യത നൽകുന്നതിനായി മുൻകൂട്ടി തീയതി പ്രഖ്യാപിക്കുന്നു. ദർശനം സാധ്യമായ സാഹചര്യങ്ങളിൽ മാത്രമേ 29-ാം തീയതി നിരീക്ഷണ സമിതി യോഗം ചേരുകയുള്ളൂ. ശാസ്ത്രീയ അടിത്തറ: ജ്യോതിശാസ്ത്രം എന്നത് കൃത്യമായ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് മതപരമായ ആചരണങ്ങളിലും സിവിൽ ഭരണത്തിലും വ്യക്തത ഉറപ്പാക്കുന്നു.

സോഷ്യൽ മീഡിയയിലെ ചർച്ചകൾ: ഒമാന്റെ ഈ രീതി വർഷങ്ങളായി നിലവിലുള്ളതാണെങ്കിലും, സോഷ്യൽ മീഡിയയുടെ സ്വാധീനം മൂലം ഇപ്പോൾ ഇത് കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണെന്ന് ഡയറക്ടർ ചൂണ്ടിക്കാട്ടി. എല്ലാ ഹിജ്‌റി മാസത്തിലെയും 29-ാം തീയതികളിൽ ദർശനം സാധ്യമാണോ എന്ന് പരിശോധിക്കുന്ന പതിവ് തുടരുമെന്നും, കാണാൻ സാധ്യതയുള്ളപ്പോൾ മാത്രം ഔദ്യോഗിക കമ്മിറ്റി യോഗം ചേർന്ന് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം ആവർത്തിച്ചു.

WhatsApp Image 2026-02-17 at 10.18.30 AM

________
റിപ്പോർട്ട് -ശാഫി എം.കെ
കടപ്പാട് - ഒമാൻ ഒബ്സർവർ ദിനപത്രം

director