/kalakaumudi/media/media_files/2025/12/07/gulf-2025-12-07-11-09-46.jpg)
പ്രവാസി കമ്മീഷൻ അദാലത്ത് ഡിസംബർ 16, 17 തീയതികളിൽ തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിലെ പ്രവാസി കമ്മീഷൻ ഓഫീസിൽ നടക്കും.
രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന അദാലത്തിന് പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നൽകും.
അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊൻമാങ്കൽ എന്നിവരും കമ്മീഷൻ സെക്രട്ടറി ജയറാം കുമാർ ആർയും പങ്കെടുക്കും.
പ്രവാസികളെ സംബന്ധിച്ച വിവിധ പ്രശ്നങ്ങൾ അദാലത്തിൽ ഉന്നയിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2322311 എന്ന നമ്പറിൽ ബന്ധപ്പെടാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
