/kalakaumudi/media/media_files/2025/03/03/KaoGfR9PZD4qGTANFycX.jpeg)
ദുബായ്: മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സേവന മേഖലയിലെ നവീകരണം, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയിലെ മികവുറ്റ സേവനങ്ങൾക്ക് തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് ഡോ. തുംബൈ മൊയ്തീന് രണ്ട്ഹോണററിഡോക്ടറേറ്റുകൾലഭിച്ചു. ഇന്ത്യയിലെ ചിറ്റ്കര സർവകലാശാലയും, ഉസ്‌ബെക്കിസ്ഥാനിലെ ഫെർഗാന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തും ചേർന്നാണ്അദ്ദേഹത്തിന്ഹോണററിഡോക്ടറേറ്റുകൾനൽകിആദരിച്ചത്. മെഡിക്കൽ വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും നൂതനാശയങ്ങൾക്കും സംരംഭങ്ങൾക്കും മികവുറ്റ നേതൃത്വം നൽകുന്ന ഡോ. തുംബൈ മൊയ്തീൻ്റെ സേവനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായിരുന്നു ഇന്ത്യയിലെ ചണ്ഡിഗഡിലെ ചിറ്റ്കര സർവകലാശാലയിൽനടന്നആദരിക്കൽചടങ്ങ്.
അന്താരാഷ്‌ട്ര ഹെൽത്ത് കെയർ സഹകരണങ്ങളിലെ അദ്ദേഹത്തിന്റെപ്രവർത്തനങ്ങൾക്കും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് മികവ് വളർത്തിയെടുക്കാനുള്ള സമർപ്പണത്തിനുമാണ് ഉസ്‌ബെക്കിസ്ഥാനിലെ ഫെർഗാന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ഹോണററി ഡോക്ടറേറ്റ് നൽകി ഡോ. തുംബൈ മൊയ്തീനെ ആദരിച്ചത്.
മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ മികവുറ്റ സേവനം നൽകുന്ന തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡണ്ട് ഡോ. തുംബൈ മൊയ്തീന് രാജ്യാന്തരതലത്തിൽ പ്രശസ്‌തമായ സ്ഥാപനങ്ങളിൽ നിന്നും നാല് ഓണററി ഡോക്ടറേറ്റുകളാണ്ലഭിച്ചിട്ടുള്ളത്. വ്യക്തിപരമായ അംഗീകാരങ്ങൾക്കുപരി ആഗോളതലത്തിൽ മെഡിക്കൽ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിലും പ്രശസ്‌തമായ സേവനം നൽകുന്ന തുംബെ ഗ്രൂപ്പിൻ്റെ പ്രതിബദ്ധതയുടെ അംഗീകാരമാണിതെന്നാണ്അദ്ദേഹംപറഞ്ഞത്.കൂടാതെ ആരോഗ്യ സംരക്ഷണ മേഖലയിൽ ഉയർന്ന നിലവാരമുള്ള പ്രവർത്തനങ്ങൾക്കായി ആവിഷ്‌കരിച്ച "തുംബെ ഗ്രൂപ്പ് വിഷൻ 2028" -ന് നേതൃത്വം നൽകുമെന്നും ഡോ. തുംബൈ മൊയ്തീൻ പറഞ്ഞു.
ദ്രുതഗതിയിലുള്ള വിപുലീകരണവും ഡിജിറ്റൽ പരിവർത്തന തന്ത്രങ്ങളും ഉപയോഗിച്ച്, ആരോഗ്യ സംരക്ഷണംവിദ്യാഭ്യാസംഎന്നിവയിൽ ആഗോള പവർഹൗസ് എന്ന പദവി കൈവരിക്കുന്നതിനുള്ള പാതയിലാണ് തുംബെ ഗ്രൂപ്പ്. സാമൂഹിക സ്വാധീനത്തോടുള്ള പ്രതിബദ്ധതയ്‌ക്കൊപ്പം തുംബൈ ഗ്രൂപ്പിൻ്റെ വിപുലീകരണത്തിനും, വ്യവസായത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിനും പരിശ്രമിയ്ക്കുമെന്ന് ഡോ. തുംബൈ മൊയ്തീൻ പറഞ്ഞു.