/kalakaumudi/media/media_files/2026/02/18/whatsa-2026-02-18-10-10-00.jpeg)
ദുബായ്/ദോഹ/റിയാദ്: വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ ഈ വർഷത്തെ റമദാൻ വ്രതാരംഭം ഇന്ന് (ഫെബ്രുവരി 18, ബുധനാഴ്ച) ആരംഭിച്ചു. ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നാളെ (വ്യാഴാഴ്ച) മുതലായിരിക്കും വ്രതാരംഭം.
/filters:format(webp)/kalakaumudi/media/media_files/2026/02/18/whatsapp-2026-02-18-10-15-57.jpeg)
ചൊവ്വാഴ്ച വൈകുന്നേരത്തോടെ വിവിധ ഗൾഫ് രാജ്യങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. ഖത്തർ ഔഖാഫ് മന്ത്രാലയത്തിലെ ചാന്ദ്രനിരീക്ഷണ സമിതി (Crescent Sighting Committee) ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി സ്ഥിരീകരിച്ചതോടെയാണ് ബുധനാഴ്ച റമദാൻ ഒന്നായി പ്രഖ്യാപിച്ചത്. യുഎഇ പ്രസിഡൻഷ്യൽ കോർട്ട് വ്രതാരംഭം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. രാജ്യത്തെ മൂൺ സൈറ്റിംഗ് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി.
/filters:format(webp)/kalakaumudi/media/media_files/2026/02/18/whatsapp-2026-02-18-10-16-25.jpeg)
സൗദി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ നിരീക്ഷണത്തിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് രാജ്യത്ത് ഇന്ന് വ്രതാനുഷ്ഠാനം തുടങ്ങി. വിശുദ്ധ ഖുർആൻ അവതരിച്ച മാസമായ റമദാൻ, ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പുണ്യമാസമായാണ് കണക്കാക്കപ്പെടുന്നത്. പ്രാർത്ഥനകളിലും ദാനധർമ്മങ്ങളിലും മുഴുകി ആത്മനിർവൃതി തേടുന്ന മുപ്പത് ദിനരാത്രങ്ങൾക്കാണ് ഇതോടെ തുടക്കമായിരിക്കുന്നത്.
റിപ്പോർട്ട്: ശാഫി എം.കെ.
അവലംബം: Khaleej Times, Gulf News, Qatar News Agency (QNA)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
