യു.എ.ഇ രാഷ്ട്രത്തോട് മലയാളി സമൂഹത്തിനുള്ള സ്നേഹവും പ്രതിബദ്ധതയും ശ്ലാഖനീയം

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്ററ് റീജിയൻ്റെ ആഭിമുഖ്യത്തിൽ ദുബായ് അക്കാഡമിക് സിറ്റിയിലെ സ്‌റ്റഡി വേൾഡ് ക്യാമ്പസിൽ സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷവും"മഴവില്ല് സീസൺ 4"-ഉം ഹിസ് എക്‌സലൻസി മുഹമ്മദ് അബ്‌ദുള്ള അൽ മർസൂക്കി ഉദ്‌ഘാടനം ചെയ്‌തു.

author-image
Rajesh T L
New Update
news

വേൾഡ് മലയാളി കൗൺസിൽ (WMC) മിഡിൽ ഈസ്ററ് റീജിയൻ്റെ ആഭിമുഖ്യത്തിൽ ദുബായ് അക്കാഡമിക് സിറ്റിയിലെ സ്‌റ്റഡി വേൾഡ് ക്യാമ്പസിൽ സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷവും "മഴവില്ല് സീസൺ 4" - ഉം ഹിസ് എക്‌സലൻസി മുഹമ്മദ് അബ്‌ദുള്ള അൽ മർസൂക്കി ഉദ്‌ഘാടനം ചെയ്യുന്നു.

ദുബായ് : വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്ററ് റീജിയൻ്റെ ആഭിമുഖ്യത്തിൽ ദുബായ് അക്കാഡമിക് സിറ്റിയിലെ സ്‌റ്റഡി വേൾഡ് ക്യാമ്പസിൽ  സംഘടിപ്പിച്ച  യു.എ.ഇ ദേശീയ ദിനാഘോഷവും  "മഴവില്ല് സീസൺ 4"  - ഉം ഹിസ് എക്‌സലൻസി മുഹമ്മദ് അബ്‌ദുള്ള അൽ മർസൂക്കി ഉദ്‌ഘാടനം ചെയ്‌തു.  

യു.എ.ഇ -യുടെ പുരോഗതിയിൽ വലിയ സമർപ്പണം നൽകിയ സമൂഹമാണ് മലയാളികൾ. യു.എ.ഇ രാഷ്ട്രത്തോട് മലയാളി സമൂഹത്തിനുള്ള സ്നേഹവും പ്രതിബദ്ധതയും ശ്ലാഖനീയമാണെന്നും, നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമാണ് അറബ് സമൂഹവുമായി മലയാളികൾക്കുള്ളതെന്നും മുഹമ്മദ് അബ്‌ദുള്ള അൽ മർസൂക്കി പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്ററ് റീജിയൻ പ്രസിഡണ്ട് ഷൈൻ ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, കോൺസൽ ആശിഷ് കുമാർ വർമ്മ, എൻ.എം. പണിയ്ക്കർ, ഡോ. ജെറോ വർഗീസ്, ക്രിസ്റ്റഫർ വർഗീസ്, രാജേഷ് പിള്ള, മനോജ് മാത്യു, ചന്ദ്രപ്രതാപ്, ബാവാ റേച്ചൽ, ജീജാ കൃഷ്‌ണൻ, ഡോ. വർഗീസ് മൂലൻ, മച്ചിങ്ങൽ രാധാകൃഷ്‌ണൻ, ബാബു തങ്ങളത്തിൽ, ഡയസ് ഇടിക്കുള എന്നിവർ പ്രസംഗിച്ചു.

ഒരേ ചാനലിൽ തുടർച്ചയായി പതിനാറ് വർഷത്തിലധികമായി 838 ടെലിവിഷൻ എപ്പിസോഡുകൾ അവതരിപ്പിച്ച ലോകത്തെ ഒരേയൊരു മാധ്യമ പ്രവർത്തകൻ എൽവിസ് ചുമ്മാറിന് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്ററ് റീജിയൻ മാധ്യമ പ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചു. ബ്രൂണെയുടെ ട്രേഡ് കമ്മീഷണറായി നിയമിതനായ WMC മിഡിൽ ഈസ്ററ് റീജിയൻ ഗുഡ്‌വിൽ അംബാസിഡർ എൻ.എം. പണിയ്ക്കരെ ചടങ്ങിൽ ആദരിച്ചു. യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾക്ക് കെ. സുധാകരൻ എം.പി, ഷാർജാ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് നിസ്സാർ തളങ്കര എന്നിവർ  ആശംസകൾ അർപ്പിച്ചു.

WMC മിഡിൽ ഈസ്ററ് റീജിയനിലെ വിവിധ പ്രൊവിൻസുകളുടെ ആഭിമുഖ്യത്തിൽ നാടകം, നാടൻ പാട്ട്, പുരുഷ കേസരി, മലയാളി മങ്ക, സിനിമാറ്റിക് ഡാൻസ്, പായസം, കളറിങ് എന്നീ ഏഴ് മത്സരങ്ങൾ നടന്നു. UAE ദേശീയ ദിനാഘോഷ പരിപാടികളുടെ ഭാഗമായി വർണ്ണ ശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചു.

gulf gulf news