കടലിന്റെ കരുത്തും പാരമ്പര്യത്തിന്റെ തുഴവേഗവും; മുസന്ദത്ത് ആവേശമായി പരമ്പരാഗത വള്ളംകളി

ഖാസബ് മുനിസിപ്പാലിറ്റി ഡയറക്ടറും വിന്റർ മുസന്ദം ഇവന്റ്സ് കമ്മിറ്റി അംഗവുമായ സയ്യിദ് ഇബ്രാഹിം ഹമദ് ബിൻ ഇബ്രാഹിം അൽ ഷെഹിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മുസന്ദത്തിന്റെ ഭൂപ്രകൃതിയും സമുദ്ര പൈതൃകവും ഒത്തുചേരുന്ന ഖോർ ഖാദിയുടെ

author-image
Ashraf Kalathode
New Update
WhatsApp Image 2026-02-19 at 10.45.12 AM

ഒമാൻ: അലതല്ലുന്ന കടൽത്തിരമാലകളെ സാക്ഷിയാക്കി, മുസന്ദത്തിന്റെ കായൽപരപ്പുകളിൽ പാരമ്പര്യത്തിന്റെ തുഴയെറിഞ്ഞ് ഒമാൻ. ഖാസബിലെ മനോഹരമായ ഖോർ ഖാദിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ആവേശകരമായ പരമ്പരാഗത ബോട്ട് റേസ് മത്സരങ്ങൾക്ക് തുടക്കമായത്. 'വിന്റർ മുസന്ദം' സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ കായികമാമാങ്കം, ഗവർണറേറ്റിലെ ജനതയ്ക്ക് കടലിനോടുള്ള ആത്മബന്ധത്തിന്റെ വിളംബരമായി മാറി.

WhatsApp Image 2026-02-19 at 10.43.47 AM (2)

ഖാസബ് മുനിസിപ്പാലിറ്റി ഡയറക്ടറും വിന്റർ മുസന്ദം ഇവന്റ്സ് കമ്മിറ്റി അംഗവുമായ സയ്യിദ് ഇബ്രാഹിം ഹമദ് ബിൻ ഇബ്രാഹിം അൽ ഷെഹിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മുസന്ദത്തിന്റെ ഭൂപ്രകൃതിയും സമുദ്ര പൈതൃകവും ഒത്തുചേരുന്ന ഖോർ ഖാദിയുടെ തീരങ്ങളിൽ പ്രാദേശിക ടീമുകൾ മാറ്റുരച്ചപ്പോൾ അത് കാണികൾക്ക് നവ്യാനുഭവമായി.

WhatsApp Image 2026-02-19 at 10.43.47 AM (1)

"ഒമാന്റെ സമുദ്ര സംസ്കാരം പുനരുജ്ജീവിപ്പിക്കുക എന്നതിനോടൊപ്പം തന്നെ മുസന്ദത്തിന്റെ മനോഹരമായ ഫ്യോർഡുകളെയും (Fjords) തീരപ്രദേശങ്ങളെയും ലോകസഞ്ചാരികൾക്ക് മുന്നിൽ പരിചയപ്പെടുത്തുക എന്നതാണ് ഇത്തരം മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നത്," എന്ന് സയ്യിദ് ഇബ്രാഹിം ഹമദ് പറഞ്ഞു.

WhatsApp Image 2026-02-19 at 10.43.47 AM


കേവലം ഒരു മത്സരത്തിനപ്പുറം, മുസന്ദത്തിന്റെ സമുദ്ര പാരമ്പര്യത്തെ വരുംതലമുറയ്ക്ക് പകർന്നുനൽകാനുള്ള വേദി കൂടിയായി ഇത്. മത്സരശേഷം വിജയികളെയും വിധികർത്താക്കളെയും മുസന്ദം ഗവർണർ പ്രത്യേകം ആദരിച്ചു. സാമൂഹിക ഐക്യം ഉറപ്പാക്കുന്നതിനും സ്വദേശി ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനും ഇത്തരം പൈതൃക മത്സരങ്ങൾ അത്യന്താപേക്ഷിതമാണെന്ന് സംഘാടക സമിതി വിലയിരുത്തി.

വിന്റർ മുസന്ദം സീസണിലെ ഏറ്റവും പ്രധാന ആകർഷണമായി മാറിയ ഈ വള്ളംകളി കാണാൻ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും നിരവധിയാളുകളാണ് എത്തുന്നത്. കടൽക്കാറ്റും തുഴച്ചിൽക്കാരുടെ ആവേശവും ചേർന്നപ്പോൾ മുസന്ദത്തിന്റെ തീരം ആവേശക്കടലായി മാറി.

റിപ്പോർട്ട്: ശാഫി എം.കെ.

കടപ്പാട്: ടൈംസ് ഓഫ് ഒമാൻ, അൽ വതൻ.

sea attack