/kalakaumudi/media/media_files/2026/01/13/pm-2026-01-13-10-58-37.jpeg)
മനാമ: സൽമാബദിൽ താമസിക്കുന്ന മലയാളികൾക്കായി "ഒരുമ" എന്ന കൂട്ടായ്മ പുതുവത്സരത്തിൽ
രൂപം കൊണ്ടു.
സൽമാബാദിലെ അതിഥി റെസ്റ്റോറന്റിൽ നടന്ന കുടുംബ സംഗമത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ: ബിനു,ഡോ: എൽദോ എന്നിവർ കേക്ക് മുറിച്ചു ഉദ്‌ഘാടനം ചെയ്തു. വിജേഷ് കുന്നുമ്മൽ, ശ്രീനേഷ്, സുനിൽ മനവളപ്പിൽ, വിജേഷ്, പ്രദീപൻ, ശ്രീജേഷ് എന്നിവർ നേതൃത്വം നൽകി.
സന്തോഷ് കൊമ്പിലാത്തു അവതാരകൻ ആയ പരിപാടിയിൽ സൽമാബാദിലെ ഗായകർ ഗാനങ്ങൾ ആലപിച്ചു. ജിജോയ് നന്ദി രേഖപ്പെടുത്തി.
ഒരുമയിൽ അംഗങ്ങൾ ആകുവാൻ ആഗ്രഹിക്കുന്ന സൽമാബാദിൽ താമസിക്കുന്നവർക്ക് 39904069 (സന്തോഷ്)
33914986 (സുനില്‍)
എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. റഫീഖ് അബ്ബാസ് ബഹ്‌റൈൻ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
