മൂന്നാമത് ഫോക്കസ് ബുക്ക് ഹറാജ് ശനിയാഴ്ച്ച ജിദ്ദയിൽ

വായന പ്രോത്സാഹിപ്പിക്കുക, വായിച്ച പുസ്തകങ്ങളുടെ കൈമാറ്റത്തിന് അവസരം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ഹറാജിൽ പഴയതും പുതിയതുമായ  രണ്ടായിരത്തോളം പുസ്തകങ്ങൾ പ്രത്യേക സ്റ്റാളുകളിൽ  ഒരുക്കിയിരിക്കുന്നതായി സംഘാടക സമിതി അറിയിച്ചു

author-image
Ashraf Kalathode
New Update
kkkk

ജിദ്ദ: ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ബുക്ക് ഹറാജ് ജനുവരി 10 ശനിയാഴ്ച വൈകിട്ട് 4 മണിമുതൽ ഷറഫിയ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അങ്കണത്തിൽ നടക്കും.

വായന പ്രോത്സാഹിപ്പിക്കുക, വായിച്ച പുസ്തകങ്ങളുടെ കൈമാറ്റത്തിന് അവസരം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ഹറാജിൽ പഴയതും പുതിയതുമായ  രണ്ടായിരത്തോളം പുസ്തകങ്ങൾ പ്രത്യേക സ്റ്റാളുകളിൽ  ഒരുക്കിയിരിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. . വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങുന്നതിനുള്ള സൗകര്യത്തോടൊപ്പം രാജ്യാന്തര എഴുത്തുകാരുടെയും പ്രവാസി എഴുത്തുകാരുടെയും പുതിയ പുസ്തകങ്ങളും സ്റ്റാളുകളിൽ ലഭ്യമാകും.

വിദ്യാർത്ഥികൾക്കായി വിവിധ അക്കാദമിക് പുസ്തകങ്ങളും ഗൈഡുകളും ബുക്ക് ഹറാജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ പുസ്തകങ്ങൾ ക്രമീകരിക്കുന്നതിലൂടെ കൂടുതൽ ആളുകളെ വായനയിലേക്ക് ആകർഷിക്കാനാണ് സംഘാടകരുടെ ശ്രമം.

കാപ്പി കുരുവിന്റെ കഥ പറയുന്ന  “ബുക്ക് എ കോഫി കോർണർ”, ചിത്ര കലയും കാലിഗ്രാഫിയും ഇഷ്ടപ്പെടുന്നവർക്കായി കരവിരുതിന്റെ മികവ് അവതരിപ്പിക്കുന്ന “ആർടിബിഷൻ”. ആധുനിക സമൂഹത്തിന്റെ വേഗതാ ഗതി നിർണയിച്ച ആകാശ പറക്കലിന്റെ തുടക്കം, വരയിൽ വിസ്മയം തീർക്കുന്ന ഓപ്പൺ ക്യാൻവാസ്,  വായനയുടെ രുചിഭേദം തീർക്കുന്ന “ബുക്സ്‌ടോറന്റ്” തുടങ്ങി വിജ്ഞാനവും വിനോദവും ഉൾപ്പെടുത്തി വ്യത്യസ്തങ്ങളായ  സ്റ്റാളുകൾ ബുക്ക് ഹാറാജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 

പത്ര സമ്മേളനത്തിൽ സ്വാഗതസംഗം കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ കൺവീനർ റഷാദ് കരുമാര, പ്രോഗ്രാം കൺവീനർ ഷഫീഖ് പട്ടാമ്പി, ജൈസൽ അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.
കബീർ കൊണ്ടോട്ടി - സൗദി അറേബ്യ 

book festival