ഡൽഹിയിൽ നിന്നെത്തിയ മൂന്ന് യാത്രക്കാർ കുവൈറ്റ് വിമാനത്താവളത്തിൽ കഞ്ചാവുമായി പിടിയിൽ

അഞ്ചാം ടെർമിനലിൽ ഇറങ്ങിയ ഒരു യാത്രക്കാരന്റെ പക്കൽ നിന്നും 205 ഗ്രാം തൂക്കം വരുന്ന 40 കഷണം ഹഷീഷ് പിടിച്ചെടുത്തു. ഒന്നാം ടെർമിനലിൽ എത്തിയ രണ്ടാമത്തെ യാത്രക്കാരനിൽ നിന്നും 188 ഗ്രാം തൂക്കമുള്ള 37 കഷണം ഹഷീഷും,

author-image
Ashraf Kalathode
New Update
34631

കുവൈറ്റ് സിറ്റി: ഡൽഹിയിൽ നിന്നും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി വൻതോതിൽ മയക്കുമരുന്ന് പിടികൂടി. വിമാനത്താവളത്തിലെ ഒന്നും അഞ്ചും ടെർമിനലുകളിൽ (T1, T5) നടത്തിയ പരിശോധനയിലാണ് ഹഷീഷ് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് ഇവരെ പിടികൂടിയത്.

അഞ്ചാം ടെർമിനലിൽ ഇറങ്ങിയ ഒരു യാത്രക്കാരന്റെ പക്കൽ നിന്നും 205 ഗ്രാം തൂക്കം വരുന്ന 40 കഷണം ഹഷീഷ് പിടിച്ചെടുത്തു. ഒന്നാം ടെർമിനലിൽ എത്തിയ രണ്ടാമത്തെ യാത്രക്കാരനിൽ നിന്നും 188 ഗ്രാം തൂക്കമുള്ള 37 കഷണം ഹഷീഷും, മൂന്നാമത്തെ യാത്രക്കാരനിൽ നിന്നും 26 ഗ്രാം ഹഷീഷും മെഡിക്കൽ കുറിപ്പടിയില്ലാതെ കൈവശം വെച്ച നാല് ട്രമഡോൾ ഗുളികകളും കണ്ടെടുത്തു.

പിടികൂടിയ യാത്രക്കാരെയും മയക്കുമരുന്നും തുടൽ നടപടികൾക്കായി ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് തടയാൻ വിമാനത്താവളങ്ങളിൽ കർശന പരിശോധന തുടരുമെന്ന് കസ്റ്റംസ് വിഭാഗം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

kuwait