/kalakaumudi/media/media_files/2026/02/25/whatsap-2026-02-25-14-31-32.jpeg)
മസ്കത്ത്: പ്രമുഖ സന്ദേശ കൈമാറ്റ പ്ലാറ്റ്‌ഫോമായ ടെലിഗ്രാം ഇനി മുതൽ ഒമാനിൽ പൂർണ്ണതോതിൽ ലഭ്യമാകുമെന്ന് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. അതോറിറ്റിയുടെ വാർഷിക യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്.
ടെലിഗ്രാം പ്ലാറ്റ്‌ഫോമിലെ ആശയവിനിമയ സേവനങ്ങൾ പൊതുജനങ്ങൾക്ക് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാമെന്നും നിലവിൽ സാങ്കേതിക തടസ്സങ്ങൾ ഒന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി. വർഷങ്ങളായി രാജ്യത്ത് ടെലിഗ്രാം സേവനങ്ങൾക്ക് പരിമിതമായ ആക്‌സസ് മാത്രമാണ് ഉണ്ടായിരുന്നത്. വോയ്‌സ് കോൾ, വീഡിയോ കോൾ സൗകര്യങ്ങൾ ഉപയോഗിക്കാൻ ഉപയോക്താക്കൾ വിപിഎൻ പോലുള്ള മാർഗ്ഗങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു.
പുതിയ തീരുമാനത്തോടെ ഇത്തരം നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്യപ്പെട്ടു. വ്യക്തിഗത ആവശ്യങ്ങൾക്കും ബിസിനസ്, വിദ്യാഭ്യാസ മേഖലകൾക്കും ഈ തീരുമാനം വലിയ ഗുണകരമാകും. രാജ്യത്തെ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
തീയതി: 25-02-2026
റിപ്പോർട്ട് -ശാഫി എം.കെ
ടിആർഎ, മസ്കത്ത് ഡെയ്‌ലി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
