/kalakaumudi/media/media_files/2026/01/19/5929527553465542095-2026-01-19-11-58-22.jpg)
കുവൈറ്റ് സിറ്റി: തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) ഫഹാഹീൽ ഏരിയയുടെ 2026 വർഷത്തെ വാർഷിക പൊതുയോഗം മംഗഫ് മെമ്മറീസ് ഹാളിൽ വെച്ച് ആവേശപൂർവ്വം നടന്നു. ഏരിയ കൺവീനർ സംഗീത് ലാൽ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരാനിരിക്കുന്ന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
ഏരിയ സെക്രട്ടറി അരുൺ മോഹൻ വാർഷിക പ്രവർത്തന റിപ്പോർട്ടും, വനിതാ വേദി സെക്രട്ടറി മഞ്ജു മൈക്കിൾ വനിതാ വേദി റിപ്പോർട്ടും അവതരിപ്പിച്ചു. കുട്ടികളുടെ കൂട്ടായ്മയായ 'കളിക്കള'ത്തിന്റെ പ്രവർത്തന റിപ്പോർട്ട് അനം ജമാൽ അവതരിപ്പിച്ചു. ഏരിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
കുവൈറ്റിലെ തൃശ്ശൂർക്കാരുടെ പ്രമുഖ കൂട്ടായ്മയായ ട്രാസ്ക്, പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിലും സാംസ്കാരിക പരിപാടികളിലും സജീവമായ ഇടപെടലുകളാണ് നടത്തിവരുന്നത്. ഫഹാഹീൽ ഏരിയയുടെ പുതിയ കമ്മറ്റി കൂടുതൽ കരുത്തുറ്റ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് യോഗം വിലയിരുത്തി.
പുതിയ ഭാരവാഹികൾ: യോഗത്തിൽ ഫഹാഹീൽ ഏരിയയുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു: ഏരിയ കൺവീനർ: സംഗീത് ലാൽ തോമസ്, സെക്രട്ടറി: അരുൺ മോഹൻ, ട്രഷറർ: രമേഷ് കെ നായർ
കൂടാതെ, ഏരിയ ജോയിന്റ് കൺവീനർമാർ, ജോയിന്റ് സെക്രട്ടറിമാർ, സെൻട്രൽ കമ്മറ്റി അംഗങ്ങൾ (CCM) എന്നിവരെയും യോഗം തിരഞ്ഞെടുത്തു. പ്രവാസ ജീവിതത്തിലെ പ്രതിസന്ധികളിൽ അംഗങ്ങൾക്ക് താങ്ങായി നിൽക്കാനും തൃശ്ശൂരിന്റെ തനതായ കലാരൂപങ്ങളെയും സംസ്കാരത്തെയും കുവൈറ്റിൽ പ്രോത്സാഹിപ്പിക്കാനും സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
