തുംബെ ഫാർമസി മെഡിക്കേഷൻ കൗൺസലിംഗ് സെൻ്റർ

തുംബെ ഫാർമസി മെഡിക്കേഷൻ കൗൺസലിംഗ് സെൻ്റർ സന്ദർശിക്കുന്നവർക്ക് മരുന്നുകളുടെ പാർശ്വഫലങ്ങൾ തടയുന്നതിനുള്ള ജീവിതശൈലി പരിഷ്കാരങ്ങളെ കുറിച്ചും,  രോഗി കേന്ദ്രീകൃത പരിചരണങ്ങളെ  കുറിച്ചും ക്ലീനിക്കൽ ഫാർമിസ്റ്റുകൾ മാർഗ്ഗനിർദ്ദേശം നൽകും

author-image
Anagha Rajeev
New Update
counsilling

UAE: വ്യക്തിഗത ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായി വിദഗ്‌ധോപദേശത്തിലൂടെയും പിന്തുണയിലൂടെയും രോഗികളുടെ പരിചരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട്, തുംബൈ ഫാർമസി, മോഡേൺ ഫാർമസ്യൂട്ടിക്കൽ കമ്പനി (എംപിസി), ഗൾഫ് മെഡിക്കൽ സർവകലാശാലയിലെ കോളജ് ഓഫ് ഫാർമസി എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് അൽ ജുർഫ് ബ്രാഞ്ചിലെ തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ തുംബെ ഫാർമസി മെഡിക്കേഷൻ കൗൺസലിംഗ് സെൻ്റർ ആരംഭിച്ചു.  

രോഗികൾക്ക് ക്ലിനിക്കൽ ഫാർമസിസ്റ്റുകളുടെ സേവനം ഫലപ്രദമായി ലഭ്യമാക്കാൻ ഈ സെൻ്ററിന് കഴിയും. തുംബെ ഫാർമസി മെഡിക്കേഷൻ കൗൺസലിംഗ് സെൻ്റർ സന്ദർശിക്കുന്നവർക്ക് മരുന്നുകളുടെ പാർശ്വഫലങ്ങൾ തടയുന്നതിനുള്ള ജീവിതശൈലി പരിഷ്കാരങ്ങളെ കുറിച്ചും,  രോഗി കേന്ദ്രീകൃത പരിചരണങ്ങളെ  കുറിച്ചും ക്ലീനിക്കൽ ഫാർമിസ്റ്റുകൾ മാർഗ്ഗനിർദ്ദേശം നൽകും.  

യുഎഇയുടെ വൈവിധ്യമാർന്ന ജനസംഖ്യാപരമായ ഭൂപ്രകൃതിയിൽ, കൗൺസിലിംഗ് സേവനങ്ങൾ വളരെ പ്രധാനമാണ്.  പ്രമേഹം, രക്താതിമർദ്ദം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത വൃക്കരോഗം, (CKD), റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ ദീർഘകാല ആരോഗ്യ മാനേജ്‌മെൻ്റ് ആവശ്യങ്ങളുള്ള രോഗികൾക്ക് കൗൺസിലിംഗ് സേവനങ്ങൾ പ്രയോജനം ചെയ്യും.  

രോഗികൾക്ക് അവരുടെ മരുന്നുകൾ മനസ്സിലാക്കുന്നതിലും, അവയുടെ ഉപയോഗം, നിർദ്ദേശിച്ച രീതികൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം അറിയുന്നതിനും, രോഗികളോ പ്രായമായവരോ ആയ കുടുംബാംഗങ്ങളെ പരിചരിക്കുന്നവർക്ക് സമയബന്ധിതവും സുരക്ഷിതവുമായ ചികിത്സ ഉറപ്പാക്കുന്നതിന് ശരിയായ മരുന്ന് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ  നൽകേണ്ടതും ആവിശ്യമാണെന്ന് മോഡേൺ ഫാർമസ്യൂട്ടിക്കൽ കമ്പനി (എംപിസി) പേഷ്യൻ്റ് ആൻഡ് കസ്റ്റമർ ഡിവിഷൻ ഡയറക്ടർ ഡോ. സമീർ മഹമൂദ് പറഞ്ഞു.  

ഈ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തുകയും അവരുടെ അവസ്ഥകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്ന അനുയോജ്യമായ സേവനങ്ങൾ നൽകി ആരോഗ്യ സംരക്ഷണത്തിലെ വിടവ് നികത്താനും,  ആരോഗ്യ സംരക്ഷണ ലഭ്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയുമായി സംയോജിപ്പിച്ച് സമൂഹത്തിലുടനീളം മികച്ച ആരോഗ്യ ഫലങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് തുംബെ ഫാർമസി മെഡിക്കേഷൻ കൗൺസലിംഗ് സെൻ്ററിന് കഴിയുമെന്ന് ഡോ. സമീർ മഹമൂദ് പറഞ്ഞു.  

തുംബെ ഫാർമസി, എംപിസി എന്നിവയുമായുള്ള ഫാർമസി കോളേജിൻ്റെ സഹകരണത്തിലൂടെ
ഫാർമസിസ്റ്റുകളെ മരുന്ന് വിതരണം ചെയ്യുന്നതിൽ നിന്ന് സമഗ്രമായ രോഗി പരിചരണ ദാതാക്കളാക്കി മാറ്റുമെന്ന്  ഗൾഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ചാൻസലർ പ്രൊഫസർ ഹൊസാം ഹംഡി പറഞ്ഞു. ക്ലിനിക്കൽ ഫാർമസിസ്റ്റുകൾക്കൊപ്പം വിദ്യാർത്ഥികളെ പരിശീലിപ്പിയ്ക്കുകയും, രോഗികൾക്ക് അവരുടെ കുറിപ്പടിക്ക് മുമ്പും സമയത്തും ശേഷവും ലഭ്യമായ ഉപദേശക സേവനങ്ങൾ വർദ്ധിപ്പിക്കുന്ന ഒരു സഹകരണ സമീപനം സൃഷ്ടിക്കുകയും, ഈ പങ്കാളിത്തം ഫാർമസി വിദ്യാഭ്യാസത്തിൻ്റെ ചലനാത്മകതയെ മാറ്റുക മാത്രമല്ല, സമൂഹത്തിൽ രോഗികൾക്ക് ലഭിക്കുന്ന പരിചരണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ചാൻസലർ പ്രൊഫസർ ഹൊസാം ഹംഡി പറഞ്ഞു.

Counseling Centre