/kalakaumudi/media/media_files/2025/11/21/flighttttttttt-2025-11-21-10-53-26.jpg)
അബുദാബി: യുഎഇ പൗരന്മാർക്ക് കൂടുതൽ വിസാ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ.ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിലൂടെ അനുവദിച്ചിരിക്കുന്ന വിസ ഓൺ അറൈവൽ ഇനി മുതൽ കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളിൽക്കൂടി ലഭ്യമാക്കും .
വിമാനത്താവളത്തിൽനിന്ന് വിസ എടുത്തശേഷം രാജ്യത്തെവിടെയും യാത്രചെയ്യാം.അതേസമയം, ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരർക്ക് വിസ ഓൺ അറൈവൽ ലഭിക്കില്ല.
മാതാപിതാക്കളോ അവരുടെ പൂർവികരോ പാകിസ്താൻ പൗരരാണെങ്കിലും ഈ സൗകര്യം ലഭ്യമാകില്ല.
സാധാരണരീതിയിൽ അപേക്ഷ സമർപ്പിച്ച് വിസയെടുത്താണ് ഇത്തരക്കാർക്ക് ഇന്ത്യയിലെത്താനാവുക.
രണ്ടായിരം രൂപയാണ് ഓൺ അറൈവൽ വിസയ്ക്കുള്ള ഫീസ് .പാസ്പോർട്ടിന് ആറുമാസം കാലാവധി ഉണ്ടായിരിക്കണം.
ബിസിനസ്, ടൂറിസം, സമ്മേളനങ്ങൾ, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തുന്നവർക്കാണ് വിസാ ഓൺ അറൈവൽ പ്രധാനമായും ലഭിക്കുക.
ഒരു വർഷത്തിൽ എത്രതവണവേണമെങ്കിലും ഈ സൗകര്യം ലഭിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
