ദുബായ് നാഷണൽ പാർക്കിൽ ഗുരു വിചാര ധാരയുടെ ആഭിമുഖ്യത്തിൽ യുഎഇ ദേശീയ ദിനാഘോഷം; പ്രവാസി മലയാളികളുടെ ആവേശപൂർണ പങ്കാളിത്തം

ഓ.പി. വിശ്വഭരൻ, പ്രഭാകരൻ പയ്യന്നൂർ, ദിവ്യാമണി, വന്ദന മോഹൻ, വിജയകുമാർ ഓലകെട്ടി, സി.പി. മോഹൻ, ദേവരാജൻ, മണിമിത്തൽ, ഗായത്രി രംഗൻ, അതുല്യ വിജയകുമാർ എന്നിവരും ആശംസകൾ നേർന്നു.

author-image
Devina
New Update
dubaiiii
ദുബായ്: ഗുരു വിചാര ധാരയുടെ നേതൃത്വത്തിൽ മുഷിരിഫ് നാഷണൽ പാർക്കിൽ സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷവും പിക്‌നിക്കും പ്രവാസി മലയാളികളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞുനിന്നു.
 മേജർ (ഡോ.) ഒമർ മുഹമ്മദ് സുബൈർ മുഹമ്മദ് അൽമാർസൂക്കി ദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രവാസി മലയാളികൾ യുഎഇയുടെ വികസനത്തിൽ വഹിക്കുന്ന നിർണായക പങ്ക് പ്രത്യേകം പരാമർശിച്ചു.
“ഈ നാടിന്റെ പുരോഗതിക്കായി മലയാളികൾ നടത്തുന്ന പിന്തുണയും സംഭാവനകളും വിലമതിക്കാനാവാത്തതാണ്.
ഇത്തരത്തിലുള്ള സാംസ്കാരിക–സാമൂഹിക കൂട്ടായ്മകൾ സമൂഹബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു,” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ പൈതൃകവും സാംസ്കാരിക വേരുകളും അദ്ദേഹം സ്നേഹത്തോടെ സ്മരിച്ചത് ചടങ്ങിന് ഭംഗി കൂട്ടി.
ഗുരു വിചാരധാര പ്രസിഡന്റ് പി.ജീ. രാജേന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. “യുഎഇ ഞങ്ങൾക്ക് രണ്ടാമത്തെ അമ്മപോലെയാണ് — സ്നേഹത്തോടും കരുതലോടും കൂടി നമ്മെ വളർത്തുന്നു.
ഭരണാധികാരികളും ജനങ്ങളും നൽകുന്ന പിന്തുണയ്‌ക്കും ദയ്‌ക്കും ഞങ്ങൾ ഹൃദയത്തിന് അകത്തോളം നന്ദിയുണ്ട്.
സൗഹൃദവും ഐക്യവും സമാധാനവുമാണ് യുഎഇയുമായുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാനം,” എന്ന് അദ്ദേഹം വ്യക്തമാക്കി.
ഓ.പി. വിശ്വഭരൻ, പ്രഭാകരൻ പയ്യന്നൂർ, ദിവ്യാമണി, വന്ദന മോഹൻ, വിജയകുമാർ ഓലകെട്ടി, സി.പി. മോഹൻ, ദേവരാജൻ, മണിമിത്തൽ, ഗായത്രി രംഗൻ, അതുല്യ വിജയകുമാർ എന്നിവരും ആശംസകൾ നേർന്നു.
തുടർന്ന് നടന്ന പിക്‌നിക്കിൽ കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ കലാ–കായിക മത്സരങ്ങൾ ദിനാഘോഷത്തെ കൂടുതൽ ഉത്സവമയമാക്കി.
 കലാപരിപാടികൾക്ക് ഗായത്രി, അതുല്യ, അനിത സുരേന്ദ്രൻ, രാഗിണി മുരളിധരൻ, സീമ സുരേഷ്, രഞ്ജിനി പ്രഭാകരൻ, മഞ്ജു വിനോദ്, അമ്പിളി, സുരേഷ്, അനിൽ, ദീനു, സിബു എന്നിവർ നേതൃത്വം നൽകി.
മലയാളി സമൂഹത്തിന്റെ ഐക്യവും പൈതൃകവും ഒരുമിച്ച് ഉയർത്തിപ്പിടിച്ച ഈ ദേശീയ ദിനാഘോഷം ഗുരു വിചാര ധാരയ്ക്ക് ഒരു അവിസ്മരണീയ ദിനമായി.