/kalakaumudi/media/media_files/2025/09/10/uae-2025-09-10-17-48-19.jpg)
റിപ്പോര്‍ട്ട്: ബഷീര്‍ വടകര
വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി യുഎഇ സര്‍ക്കാര്‍ സ്വീകരിച്ച പുതിയ തീരുമാനം അഭിനന്ദനാര്‍ഹമാണ്.
സ്‌കൂള്‍ കഫറ്റീരിയകളില്‍ ലഭ്യമായിരുന്ന അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിച്ച് ആരോഗ്യകരമായ ഭക്ഷണക്രമം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
junk food നെതിരെ
വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഒരുമിച്ച് ചേര്‍ന്നാണ് നടപടി ശക്തമായ നിലപാട്പ്രഖ്യാപിച്ചത്.
സ്‌കൂള്‍ കഫറ്റീരിയകളില്‍ ഇനി മുതല്‍ മോര്‍ത്തഡെല്ല, സോസേജ്, ഇന്‍സ്റ്റന്റ് നൂഡില്‍സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, ചോക്ലേറ്റ്, പായ്ക്ക് ചെയ്ത ബിസ്‌കറ്റ്, ചില ചിപ്‌സ്, കേക്ക്‌കേക്കുകള്‍, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍, പെസ്റ്റ്രികള്‍, ഫ്രൈഡ് നട്ട്സ് എന്നിവ വിതരണം ചെയ്യുന്നതിന് കടുത്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു.
ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ കുട്ടികളില്‍ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗ സാധ്യതകള്‍, പഠനക്ഷമതയിലെ ഇടിവ് തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിയിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ആരോഗ്യകരമായ തലമുറയ്ക്ക് വഴിയൊരുക്കുന്നതിന് വേണ്ടി
വിദ്യാര്‍ത്ഥികളുടെ ഭക്ഷണശീലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, സമൂഹത്തിന്റെയും രാജ്യങ്ങളുടെയും ഭാവി ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത് -
ഭക്ഷണത്തിലെ പ്രശ്‌നങ്ങള്‍ ആരോഗ്യനിലയെയും ഉല്‍പാദനശേഷിയെയും നേരിട്ട് ബാധിക്കുന്നവയാണ്. അതുകൊണ്ട് തന്നെ, സ്‌കൂള്‍ തലത്തില്‍ തന്നെ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതു സമൂഹത്തിന്റെ ഭാവിയില്‍ വലിയൊരു നിക്ഷേപമാണ്.
യുഎഇയുടെ ഈ തീരുമാനം, ആരോഗ്യം ഒരു പൗരാവകാശം എന്ന നിലയില്‍ സംരക്ഷിക്കപ്പെടണം എന്ന ഉറച്ച സന്ദേശമാണ് നല്‍കുന്നത്. സര്‍ക്കാര്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷം ഒരുക്കുമ്പോഴാണ് വിജ്ഞാനവും ആരോഗ്യം കൂടി കൈകോര്‍ക്കുന്ന തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുക.
തലമുറകളുടെ ആരോഗ്യ സംരക്ഷണത്തിനായി കൃത്യമായി നിലപാടെടുത്ത് ലോകത്തിനു മുമ്പില്‍ തന്നെ മാതൃകയായിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ് എന്ന രാജ്യം .
ആഗോള തലത്തില്‍ കുട്ടികളില്‍ junk food ഉപയോഗം മൂലം ഉയര്‍ന്നുവരുന്ന രോഗഭാരത്തെക്കുറിച്ച് ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഇടപെടല്‍. ആരോഗ്യവും വിദ്യാഭ്യാസവും തമ്മിലുള്ള സഹകരണം കൊണ്ടാണ് ഒരു രാജ്യത്തിന്റെ ഭാവി ഉറപ്പുവരുത്താനാകുക എന്ന തിരിച്ചറിവാണ് ഇതിലൂടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്.
ആരോഗ്യകരമായ തലമുറയ്ക്കായുള്ള യുഎഇയുടെ ഈ നീക്കം, മറ്റ് രാജ്യങ്ങളും മാതൃകയായി സ്വീകരിക്കേണ്ട സമയമാണ് എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.