/kalakaumudi/media/media_files/2025/12/27/uday-2025-12-27-10-14-43.jpeg)
റഫീഖ് അബ്ബാസ് ബഹ്‌റൈൻ
ബഹ്‌റൈൻ: വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിന്റെ ദേശീയതല ഫൈനൽ റൗണ്ടിലേക്ക് ഉദയ് കൃഷ്ണൻ യോഗ്യത നേടി. കല്ലൂപ്പാറ ഗവൺമെൻറ് എഞ്ചിനീയറിംഗ് കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിയാണ്. 2026 ജനുവരി 10 മുതൽ 12 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കും.
രാജ്യത്തുടനീളമുള്ള മികച്ച യുവാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന പ്രത്യേക മത്സരപരിപാടിയാണ് വിക്സിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ "വിക്സിത് ഭാരത് 2047" എന്ന കർമ്മ പദ്ധതിയെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ, നേതൃത്വ മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ, സംവാദങ്ങൾ എന്നിവ ദേശീയ ഫൈനൽ മത്സരത്തിൻറെ ഭാഗമായി നടക്കും. മത്സരാർത്ഥികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടൊപ്പം ആശയ വിനിമയം നടത്താനള്ള അവസരവും ലഭിക്കും.
ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയായ ഉദയ്കൃഷ്ണ, ബഹ്‌റൈനിലെ പ്രവാസി മലയാളി വിനോദ് കുമാറിന്റെയും ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ മുൻ അധ്യാപിക ശ്രീമതി ശ്രീലത വിനോദിന്റെയും മകനാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
