/kalakaumudi/media/media_files/2024/11/22/OaXLF417KWRX1Q6sRGFc.jpg)
ഡല്‍ഹി: ഗള്‍ഫ് വിമാന നിരക്കില്‍ വന്‍ വര്‍ദ്ധന. അടുത്ത 4 മാസത്തേക്ക് ഇത് തുടരുമെന്നും റിപ്പോര്‍ട്ട്. യു എ ഇ യില്‍ നിന്ന് യൂറോപ്പ്, യുകെ, ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ അമ്പത് ശതമാനം വരെ വര്‍ദ്ധിച്ചു. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള നിരക്കുകള്‍ ഓഗസ്റ്റ് വരെ ഉയര്‍ന്ന നിലയില്‍ തുടരുംയാത്ര പോകാന്‍ തയ്യാറെടുക്കുന്ന യുഎഇ നിവാസികള്‍ക്ക് ഇത് ഉടനെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം. ഈദ് അല്‍ ഫിത്തര്‍,വേനല്‍ക്കാല അവധി എന്നിവ പ്രമാണിച്ച് യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നവരെയാണ് നിരക്ക് വര്‍ദ്ധന ബാധിക്കുക. ഇന്ത്യ, യുകെ, യുഎസ്, യൂറോപ്പ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്കുള്ള വിമാന നിരക്കുകള്‍ ഈ വര്‍ഷം 30 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ഈദ്, സ്‌കൂള്‍ അവധിക്കാലങ്ങളിലെ തിരക്ക്, വിമാനങ്ങളുടെ കുറവ് എന്നിവ കാരണം തുടര്‍ച്ചയായി വിമാന നിരക്ക് വര്‍ധിക്കുന്നു. സ്‌കൂള്‍ അവധിക്കാലവും ഈദും ഇത്തവണ ഒരുമിച്ച വന്നതാണ് കുത്തനെയുള്ള നിരക്ക് വര്‍ദ്ധനവിന് കാരണം. ഈ സമയത്ത് സ്വദേശത്തേക്ക് മടങ്ങുന്ന യാത്രക്കാരും നിരവധിയാണ്. അതേസമയം, റമദാന്‍ കാരണം ബിസിനസ് യാത്രകളില്‍ ഏകദേശം 30 ശതമാനം താല്‍ക്കാലിക ഇടിവ് ഉണ്ടായതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. എന്നാല്‍ നോമ്പ് കാലം അടുക്കുമ്പോള്‍ മൂന്നാം ആഴ്ചയില്‍ ഇത് വീണ്ടും ശക്തി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചില യാത്രക്കാര്‍ അവരുടെ ജോലി യാത്രകളെ കുടുംബ അവധി ദിവസങ്ങളുമായി യോജിപ്പിക്കാറുണ്ട്.ഇത് സ്ഥിരമായ നിരക്ക് വര്‍ദ്ധനവിന് കാരണമാകുന്നു. ഓഗസ്റ്റ് അവസാനം വരെ വിമാന യാത്രാ നിരക്കുകള്‍ കുറയാന്‍ സാധ്യതയില്ല.