വടകര MLA ശ്രീമതി കെ കെ രമയ്ക്കു സ്വീകരണവും ശ്രീ സുബൈർ മണിയുരിന് യാത്രയയപ്പും നൽകി

വടകര MLA ശ്രീമതി കെ കെ രമയെ വടകര സഹൃദയ വേദി ആദരിച്ചു. ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയതാണ് MLA, വടകര നിയോജക മണ്ഡലത്തിൽ നിന്നും 2021ൽ കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞടുക്കപ്പെട്ടു

author-image
Ashraf Kalathode
New Update
WhatsApp Image 2025-12-20 at 9.04.41 PM

റഫീഖ് അബ്ബാസ് ബഹ്‌റൈൻ -
മനാമ: വടകര MLA ശ്രീമതി കെ കെ രമയെ വടകര സഹൃദയ വേദി ആദരിച്ചു. ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയതാണ് MLA, വടകര നിയോജക മണ്ഡലത്തിൽ നിന്നും 2021ൽ കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞടുക്കപ്പെട്ടു.

നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ശ്രീ സുബൈർ മണിയുരുന്  വടകര സഹൃദയ വേദി യാത്രയയപ്പ് നൽകി ആദരിച്ചു. ദീർഘകാലം സഹൃദയ വേദി നിർവ്വാഹക സമിതി അംഗവും നിലവിൽ വർക്കിങ് കമ്മറ്റി അംഗവും ആയി പ്രവർത്തിക്കുന്നു.

WhatsApp Image 2025-12-20 at 9.04.42 PM

പ്രസിഡന്റ്‌ അഷ്‌റഫ്‌ എൻ പി അദ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറി എംസി പവിത്രൻ സ്വാഗതം പറഞ്ഞു,ആശംസകൾ അർപ്പിച്ചുകൊണ്ട് രക്ഷാധികാരികളായ R പവിത്രൻ,ശശിധരൻ എം , സുരേഷ് മണ്ടോടി, വനിത വിംഗ് സെക്രട്ടറി ശ്രീജി രഞ്ജിത്ത്, നിഷ വിനീഷ്, UK ബാലൻ എന്നിവർ സംസാരിച്ചു. ജിഷ ശ്രീജിത്ത്‌ യോഗ നടപടികൾ നിയന്ത്രിച്ചു.

മുതിർന്ന രക്ഷാധികാരി R പവിത്രൻ ബഹുമാനപെട്ട MLA ശ്രീമതി കെ കെ രമയ്ക്ക് മെമ്മോന്റോ നൽകി ആദരിച്ചു. ശ്രീ സുബൈർ മണിയ്യൂരീനെ പ്രസിഡന്റ്‌ ശ്രീ എൻ പി അഷ്‌റഫ്‌ മെമോന്റോ നൽകി ആദരിച്ചു. ശ്രീ യഹിയ മുഹമ്മദ്‌ എഴുതി പ്രകാശനം ചെയ്ത് ഇരുൾ എന്ന നോവൽ MLA യ്ക്ക് കൈമാറി.

മറുപടി പ്രസംഗത്തിൽ ശ്രീമതി കെ കെ രമ ഇന്നത്തെ സമകാലിക വിഷയങ്ങളെ പ്രതിവാദിച്ചു സംസാരിച്ചു. ശ്രീ യഹിയ മുഹമ്മദ് സ്വന്തമായി എഴുതിയ ഒച്ചു എന്ന കവിത അവതരിപ്പിച്ചു കൊണ്ട് സദസിനെ അഭിസംബോധന ചെയ്തു. വിജയൻ കാവിൽ നന്ദി പറഞ്ഞു.

KK Rama