/kalakaumudi/media/media_files/2026/01/29/what-2026-01-29-13-02-11.jpeg)
റഫീഖ് അബ്ബാസ് - ബഹ്‌റൈൻ
മനാമ: വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
പ്രമുഖ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷൻ ക്യാമ്പിൽ ലഭ്യമായിരിക്കും. പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തും കൃത്യമായ പരിശോധനകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് "നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങൾക്ക് പ്രധാനം" എന്ന സന്ദേശവുമായി ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സി.പി.ആർ (CPR) നമ്പറും മൊബൈൽ നമ്പറും സഹിതം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 39554185, 66916711, 39577989, 36932177. ഏവരും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് വടകര സഹൃദയ വേദി കൺവീനർ സിംജ ബിജു അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
