വടകര സഹൃദയവേദി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു

സഹൃദയ വേദി അംഗങ്ങൾക് വേണ്ടി മെംബേർസ് നൈറ്റ്‌ സങ്കടിപ്പിച്ചു, കൺവീനർ ഷാജിയുടെ നേതൃത്വത്തിൽ മാനമയിലെ അൽ സോവാഫിയ ഗാർഡനിൽ വച്ചു വ്യാഴായ്ച്ച 08-01-26ന് വൈകുന്നേരം 7മണിക്ക് തുടങ്ങിയ

author-image
Ashraf Kalathode
New Update
WhatsApp I

വടകര സഹൃദയ വേദി അംഗങ്ങൾക് വേണ്ടി മെംബേർസ് നൈറ്റ്‌ സങ്കടിപ്പിച്ചു, കൺവീനർ ഷാജിയുടെ നേതൃത്വത്തിൽ മാനമയിലെ അൽ സോവാഫിയ ഗാർഡനിൽ വച്ചു വ്യാഴായ്ച്ച 08-01-26ന് വൈകുന്നേരം 7മണിക്ക് തുടങ്ങിയ പരിപാടികളിൽ 250ൽ അധികം അംഗങ്ങളും കുടുംബംഗംകളും പങ്കെടുത്തു.

എക്ക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും വർക്കിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ വളരെ ചിട്ടയോടെ നടത്തിയ പരിപാടി സഹൃദയവേദിയുടെ കൂട്ടായ്മയുടെ കരുത്തു തെളിയിച്ചു, ക്ലാസ്സിക്‌ ചോർഡ്‌സ് മ്യൂസിക് ബാൻഡ് അവതാരിപ്പിച്ച ഗാനമേളയും, ഗെയിംസ്കളും മറ്റ് ഒട്ടനവധി വിനോദപരിപാടികളും മെംബേർസ് നെറ്റിനെ ഒരു വേറിട്ട അനുഭവമാക്കി മാറ്റി, എന്റർടൈൻമെന്റ് സെക്രട്ടറി സുനിൽ വില്യാപ്പള്ളി, വിനീഷ് എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു.

ആശംസകൾ അർപ്പിച്ചു കൊണ്ട് പ്രസിഡന്റ്‌ അഷ്‌റഫ്‌, സെക്രട്ടറി എംസി പവിത്രൻ, ട്രെഷറെർ രഞ്ജിത്, മുഖ്യരക്ഷധികാരി R പവിത്രൻ, മെമ്പർഷിപ്പ് സെക്രട്ടറി അജേഷ്, കൺവീനർ ഷാജി വളയം, വിനീഷ്,സന്ധ്യ വിനോദ്, ശ്രീജി രഞ്ജിത്ത്, അനിത ബാബു എന്നിവർ സംസാരിച്ചു. റഫീഖ് അബ്ബാസ് ബഹ്‌റൈൻ 

Organized training program and exhibition