/kalakaumudi/media/media_files/2026/02/17/whatsap-2026-02-17-12-08-33.jpeg)
വ്യർത്ഥസ്വപ്നം
| കവിത | പ്രസന്ന ആനക്കര
ഇനിയണയാത്തതെന്തു നീ
പകൽപൊഴിയുന്നൊരാ
ഏകാന്തസന്ധ്യയിൽ!
കാത്തിരിക്കുന്നു നിന്നെ
ചിതറും കൺകളാൽ
തുടിക്കുന്ന മോഹമായി!
ഇരുണ്ടുകൂടുന്നു മാനസം
വ്യർത്ഥസ്വപ്നത്തിൻ
മൗനമേഘങ്ങളായ്!
മധുരമേറുന്നൊരാ
പ്രിയമുള്ളതൊക്കെയും
പ്രളയമായ് പിഴുതെറിയട്ടെ!
ജീവിതഭാരത്തിൻ
മാറാപ്പുപേറി
വ്യഥകൾക്കുകൂട്ടുമായ്!
തൊട്ടറിയട്ടെ നാം
പങ്കിട്ട നിമിഷങ്ങൾ
ദൃശ്യമാകട്ടെ
ഹൃദയനോവിനാൽ!
കെട്ടഴിക്കെട്ടെ നിൻ
ചടുല ദൃഷ്ടികൾ
വേട്ടയാടട്ടെ നിന്നിലെ
ആശകൾ.
ആവർത്തനത്തിന്റെ
തിരകളായ്
കോലാഹലങ്ങളിൽ
വിറകൊണ്ടു നീയൊരു
നീതിക്കുമുന്നിലെ
അളവ് കോലാകട്ടെ!
പൊട്ടിയൊഴുകുന്നൊരെൻ
മിഴിതൻ നിണച്ചാലിൽ
കുത്തിയൊഴുകട്ടെയീ
കെട്ടകാലത്തിൽ,
നിറംതേച്ചോട്ടിച്ച
നിൻകുപ്പായത്തിൻ
മിന്നിമായുന്നോരാ
വഞ്ചനയുടെ കറ!
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
