വിസിറ്റിങ്ങ് വിസ:  എന്‍ട്രി തീരുമാനിക്കുക ഇനി സൗദി എംബസി

വി.എഫ്.എസ് വഴി വിസ സ്റ്റാമ്പിങ്ങിന് അയക്കുമ്പോള്‍ എംബസിയാണ് തീരുമാനിക്കുക. സ്റ്റാമ്പിങ് നടപടി പൂര്‍ത്തിയാക്കി പാസ്പോര്‍ട്ട് കൈയ്യില്‍ കിട്ടുമ്പോള്‍ മാത്രമേ ഏത് വിസയാണെന്ന് അറിയാനാകൂ.

author-image
Prana
New Update
flight

സൗദി വിസിറ്റിങ്ങ് വിസാ നിയമത്തില്‍ സുപ്രധാന മാറ്റം; സിംഗിള്‍ എന്‍ട്രിയോ മള്‍ട്ടിപ്പിള്‍ എന്‍ട്രിയോ എന്ന് തീരുമാനിക്കുക ഇനി സൗദി എംബസികള്‍. സിംഗിള്‍ എന്‍ട്രിയോ മള്‍ട്ടിപ്പിള്‍ എന്‍ട്രിയോ ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ അപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ നിന്ന് പൂര്‍ണമായും പിന്‍വലിച്ചു. ഒരു അറിയിപ്പാണ് അപേക്ഷകര്‍ക്കായി നല്‍കിയിരിക്കുന്നത്. വിസയുടെ കാലാവധി, സിംഗിള്‍ എന്‍ട്രിയോ മള്‍ട്ടിപ്പിള്‍ എന്‍ട്രിയോ എന്നത്, സൗദിയിലെ താമസകാലം എന്നിവ വിസ സ്റ്റാമ്പിങ് സമയത്ത് അതത് രാജ്യങ്ങളിലെ സൗദി എംബസികള്‍ തീരുമാനിക്കുമെന്നാണ് ആ അറിയിപ്പില്‍ പറയുന്നത്.കാലാവധിയും വിസയുടെ തരമായ സിംഗിളോ മള്‍ട്ടിപ്പിളോ എന്നത് അപേക്ഷിക്കുമ്പോള്‍ നിശ്ചയിക്കാനാവില്ല. അത് വി.എഫ്.എസ് വഴി വിസ സ്റ്റാമ്പിങ്ങിന് അയക്കുമ്പോള്‍ എംബസിയാണ് തീരുമാനിക്കുക. സ്റ്റാമ്പിങ് നടപടി പൂര്‍ത്തിയാക്കി പാസ്പോര്‍ട്ട് കൈയ്യില്‍ കിട്ടുമ്പോള്‍ മാത്രമേ ഏത് വിസയാണെന്ന് അറിയാനാകൂ.. 

 

visa