വോയ്‌സ് കുവൈത്ത് പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു; സുജീഷ് പി. ചന്ദ്രൻ പ്രസിഡന്റ്, രാജേഷ് കുമാർ ജനറൽ സെക്രട്ടറി

നിലവിലെ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ പി.ജി. ബിനു തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ബിപിൻ കെ. ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

author-image
Ashraf Kalathode
New Update
637420142_1443928094414403_5372044206649367743_n

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്‌സ് കുവൈത്ത്) 2025-ലെ വാർഷിക പൊതുയോഗവും പുതിയ കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പും നടത്തി. മംഗഫ് ഡ്രീംസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ സംഘടനയുടെ 2026 പ്രവർത്തന വർഷത്തേക്കുള്ള കരുത്തുറ്റ പുതിയ സമിതിയെ തിരഞ്ഞെടുത്തു.

നിലവിലെ പ്രസിഡന്റ് ജോയ് നന്ദനം അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ പി.ജി. ബിനു തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ വാർഷിക റിപ്പോർട്ടും, ട്രഷറർ ബിപിൻ കെ. ബാബു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 

പുതിയ ഭാരവാഹികൾ (2026): ചെയർമാൻ: പി.ജി. ബിനു, രക്ഷാധികാരി: ഷനിൽ വെങ്ങളത്ത്, പ്രസിഡന്റ്: സുജീഷ് പി. ചന്ദ്രൻ

ജനറൽ സെക്രട്ടറി: രാജേഷ് കുമാർ കെ., ട്രഷറർ: നിതിൻ ജി. മോഹൻ, വൈസ് പ്രസിഡന്റ്: ഗിരീഷ് ജി. ഗോപൻ, സെക്രട്ടറിമാർ: രഞ്ജിത്ത് കൃഷ്ണൻ, രാജീവ് കെ.എസ്., ഓർഗനൈസിംഗ് സെക്രട്ടറി: ദിലീപ് തുളസി, ആർട്സ് സെക്രട്ടറി: ജോയ് നന്ദനം, വെൽഫയർ സെക്രട്ടറി: ടി.വി. ഉണ്ണിക്കൃഷ്ണൻ, ജോയിന്റ് ട്രഷറർ: ചന്ദ്രു പറക്കോട്, ഉപദേശക സമിതി: കെ. വിജയൻ, സജയൻ വേലപ്പൻ, അഡ്വ. രതീഷ് ടി. ധരൻ, ബിപിൻ കെ. ബാബു, അരുൺ ആനന്ദ്.

കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായി സബീഷ് കൃഷ്ണൻ കുട്ടി, പ്രമോദ് കക്കോത്ത്, എം. രത്നാകരൻ, എൻ.വി. രാധാകൃഷ്ണൻ, ഹരി ശ്രീനിലയം, രതീഷ് ബാബു, വി.കെ. സജീവ് എന്നിവരെയും തിരഞ്ഞെടുത്തു.

യോഗത്തിൽ ടി.കെ. റെജി (അബ്ബാസിയ യൂനിറ്റ് കൺവീനർ), പ്രദീപ് സുബ്രഹ്മണ്യൻ (ഫഹാഹീൽ യൂനിറ്റ് കൺവീനർ), സരിത രാജൻ (വനിതാവേദി പ്രസിഡന്റ്), എസ്. സുമലത (ജനറൽ സെക്രട്ടറി), എം.ആർ. അജിത (സെക്രട്ടറി), അനി സദാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി രാജേഷ് കുമാർ സ്വാഗതവും ഷനിൽ വെങ്ങളത്ത് നന്ദിയും രേഖപ്പെടുത്തി.

voice