അമ്മ പറഞ്ഞത് - കവിത - സ്മൃതി വിശ്വംഭരൻ

ഇടംകൈയിലമ്മക്കായ് ഉണ്ണിമധുരം ഇടനെഞ്ചിൽ ചേർത്ത  അയാൾ പതിയെപ്പതിയെ ഉൾവലിഞ്ഞെങ്കിലും പിന്നെയും അളകങ്ങൾ പാറിവന്നു പിന്നെയും ദുപ്പട്ട തോളിലമർന്നു ഉണ്ണിമധുരത്തിന്നോർമ്മയിൽ അമ്മതന്ന അമ്മിഞ്ഞയോർമ്മയിൽ അയാളുടെയുള്ളിൽ പിന്നെ കൊള്ളിയാൻ മിന്നിയില്ല, വിറയലും വന്നില്ല

author-image
Ashraf Kalathode
New Update
WhatsA

അമ്മ പറഞ്ഞത് - കവിത - സ്മൃതി വിശ്വംഭരൻ

ആദ്യമങ്ങുലഞ്ഞു 
 പിന്നെയിങ്ങുലഞ്ഞു
കാച്ചെണ്ണ മണമുള്ള
അളകങ്ങൾ
നാസികതുമ്പിൽ 
പാറിയലഞ്ഞു,
ഉള്ളിലൊരു കൊള്ളിയാൻ മിന്നിയെങ്കിലും
അമ്മ പറഞ്ഞതോർമ്മവന്നു

ദുപ്പട്ട പതിയെ തോളിലമർന്നു
അത്തറിൻഗന്ധം  
ചുറ്റിവരിഞ്ഞു
ഉള്ളിലൊരു വിറയലുണർന്നുവെങ്കിലും
വീണ്ടും....!
അമ്മ പറഞ്ഞതോർമ്മ വന്നു..!

ഇടംകൈയിലമ്മക്കായ് ഉണ്ണിമധുരം
ഇടനെഞ്ചിൽ ചേർത്ത 
അയാൾ
പതിയെപ്പതിയെ
ഉൾവലിഞ്ഞെങ്കിലും
പിന്നെയും അളകങ്ങൾ പാറിവന്നു
പിന്നെയും ദുപ്പട്ട തോളിലമർന്നു
ഉണ്ണിമധുരത്തിന്നോർമ്മയിൽ
അമ്മതന്ന അമ്മിഞ്ഞയോർമ്മയിൽ
അയാളുടെയുള്ളിൽ പിന്നെ
കൊള്ളിയാൻ മിന്നിയില്ല,
വിറയലും വന്നില്ല
 അമ്മ പകർന്ന നേര്
ഇടനെഞ്ചിൽ ചേർത്തു
തിക്കിലും തിരക്കിലും അയാളാടിയുലഞ്ഞു

ദുപ്പട്ടതൻഗന്ധവും മറന്ന്
അളകങ്ങളിൽ നിന്നകന്നകന്നു
അമ്മയെന്ന സ്നേഹപ്പാലാഴിയിലേ ക്കയാൾ ഓടിമറഞ്ഞു...

പാലക്കാടുജില്ലയിലെ കോതച്ചിറ സ്വദേശിനി, കവിത കൂടാതെ ചെറുകഥ, നോവൽ എന്നിവയിലും സാന്നിദ്ധ്യമുണ്ട്
poetry instamention