/kalakaumudi/media/media_files/2026/02/11/whatsa-2026-02-11-13-52-42.jpeg)
മനാമ: അൽഫുർഖാൻ സെൻ്റർൻ്റെ ആഭിമുഖ്യത്തിൽ സഖീറിൽ ശൈത്യകാല ഖൈമ സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിൽ അൽഫുർഖാൻ മെമ്പർമാർ, QHLS പഠിതാക്കൾ, മദ്രസ്സാ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ മുതലായവർ പങ്കെടുത്തു.
ഫെബ്രുവരി 5 ന് വൈകുന്നേരം ആരംഭിച്ച ക്യാമ്പിൽ അബ്ദുൾ ലത്തീഫ് അഹമ്മദ്, മൂസ സുല്ലമി എന്നിവർ ലാഭകരമായ കച്ചവടം, സംഘടിത പ്രവർത്തനത്തിൻ്റെ പ്രാധാന്യം എന്നീ ശീർഷകങ്ങളിൽ ഉൽബോദനം നടത്തി. ഡോ. ഇസ്മയിൽ റമദാനിൽ ശ്രദ്ധിക്കേണ്ട ആരോഗ്യ വിഷയങ്ങൾ ഓർമപ്പെടുത്തി. മുതിർന്നവർക്കും കുട്ടികൾക്കുമായി ലെമൺ സ്പൂൺ, ക്വിസ് മൽസരം, കസേരകളി, വടം വലി തുടങ്ങിയ വിനോദ പരിപാടികളും ഉണ്ടായിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2026/02/11/whatsap-2026-02-11-13-53-02.jpeg)
ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതം പറഞ്ഞു. പ്രസിഡൻ്റെ സൈഫുള്ള കാസിം തൻ്റെ അദ്ധ്യക്ഷ ഭാഷണത്തിൽ ഷഅബാൻ്റെ പ്രാധാന്യവും, റമദാനിലേക്കുള്ള മുന്നൊരുക്കത്തെ കുറിച്ചും ഓർമപ്പെടുത്തി.അബ്ദുൾ മജീദ് തെരുവത്ത്, നൗഷാദ്, മുഹമ്മദ് NK എന്നിവർ പ്രസീഡിയം അലങ്കരിച്ചു. ജനറൽ കൺവീനർ അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിൽ അബ്ദുൾ റഹ്മാൻ ദിവാൻ, സുഹൈൽ, അബ്ദുൾ ബാസിത്ത്, ഫിറോസ് ഒതായി, മുജീബ് റഹ്മാൻ, മുബാറക്ക്, മുസ്ഫിർ, ഇല്യാസ്, യൂസുഫ് കെ പി, ഇക്ബാൽ, മുഹ്‌യുദ്ധീൻ, ഫാറൂക്ക്, മാഹിൻ, ഹക്കീം, നസീഫ്,അബ്ദുള്ള, സമീൽ, ഫെഹ്മിദ് എന്നിവരും പരിപാടി നിയന്ത്രിച്ചു
വനിതാ വിംഗ് പ്രവർത്തകരായ, കമറുന്നീസ, ബിനു, നസീമ, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡോ. നസീഹ സ്ത്രീകൾ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി. സ്ത്രീകൾക്ക് വേണ്ടി നടത്തിയ വിനോദ പരിപാടികൾ ഫജ്ന, സാജിദ, സബീല, സഫ എന്നിവർ നിയന്ത്രിച്ചു, രാത്രി ഒരു മണിയോടെ ക്യാമ്പ് സമാപിച്ചു.
റഫീക്ക് അബ്ബാസ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
