ലോക കേരള സഭ: കുവൈറ്റിൽ നിന്ന് വിനോദും മണിക്കുട്ടനും പ്രതിനിധികൾ

അഞ്ചാമത് ലോക കേരള സഭയിലേക്ക് കുവൈറ്റിൽ നിന്നുള്ള പ്രതിനിധികളായി കേരള അസോസിയേഷൻ കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. അസോസിയേഷൻ നേതാക്കളായ വിനോദ് വലൂപറമ്പിൽ, മണിക്കുട്ടൻ എടക്കാട്ട് എന്നിവരാണ് ജനുവരി 29, 30, 31 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ

author-image
Ashraf Kalathode
New Update
618087

കുവൈറ്റ് സിറ്റി: തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത് ലോക കേരള സഭയിലേക്ക് കുവൈറ്റിൽ നിന്നുള്ള പ്രതിനിധികളായി കേരള അസോസിയേഷൻ കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. അസോസിയേഷൻ നേതാക്കളായ വിനോദ് വലൂപറമ്പിൽ, മണിക്കുട്ടൻ എടക്കാട്ട് എന്നിവരാണ് ജനുവരി 29, 30, 31 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സഭയിൽ കുവൈറ്റിലെ പ്രവാസികളെ പ്രതിനിധീകരിക്കുക.

ഇതിൽ മണിക്കുട്ടൻ എടക്കാട്ട് നാലാം ലോക കേരള സഭയിലും അംഗമായിരുന്നു. പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സംസ്ഥാനത്തിന്റെ വികസനത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ലോക കേരള സഭ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ നാല് സഭകളിലൂടെ നോർക്ക കെയർ, റിക്രൂട്ട്‌മെന്റ് നയങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി സൗഹൃദ പദ്ധതികൾ പ്രാവർത്തികമാക്കാൻ സാധിച്ചിരുന്നു. മന്ത്രിമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി നേരിട്ട് സംവദിക്കാനുള്ള വേദി കൂടിയാണിത്. കുവൈറ്റിലെ മലയാളി പ്രവാസികളുടെ ശബ്ദമായി ഇരുവരും സഭയിൽ സജീവമായി ഇടപെടുമെന്ന് കേരള അസോസിയേഷൻ കുവൈറ്റ് പ്രത്യാശ പ്രകടിപ്പിച്ചു. സഭയിൽ ഉന്നയിക്കേണ്ട പ്രവാസി വിഷയങ്ങൾ സംബന്ധിച്ച് കുവൈറ്റിലെ വിവിധ സംഘടനകളുമായി ഇരുവരും ആശയവിനിമയം നടത്തും.

world