അനിമല്‍ രണ്ടാംഭാഗം ഒരുങ്ങുന്നു ; ആദ്യഭാഗത്തേക്കാള്‍ ഭീകരമായിരിക്കും: സന്ദീപ് റെഡ്ഡി

ചിത്രത്തിലുടനീളം സ്ത്രീവിരുദ്ധതയും അക്രമം നിറഞ്ഞ രംഗങ്ങളും നിറഞ്ഞതാണെന്ന പേരിൽ ഏറെ വിമര്‍ശിക്കപ്പെട്ട ചിത്രമായിരുന്നു അനിമല്‍.

author-image
Rajesh T L
Updated On
New Update
animal

Animal movie poster

Listen to this article
0.75x 1x 1.5x
00:00 / 00:00

2023 ല്‍ റിലീസ് ചിത്രങ്ങളിൽ  ഏറ്റവും തരംഗം സൃഷ്ടിച്ച ചിത്രമായ രണ്‍ബീര്‍ കപൂർ നായക വേഷത്തിലെത്തിയ അനിമല്‍ രണ്ടാം ഭാഗം ഒരുങ്ങുന്നു. സന്ദീപ് റെഡ്ഡി വാംഗയാണ് സിനിമയുടെ സംവിധാനം. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രത്തിന് 917 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കാനായത്. രശ്മിക മന്ദാനയാണ് നായികയായെത്തിയത്. ബോബി ഡിയോള്‍, അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. 

ചിത്രത്തിൻറെ രണ്ടാംഭാഗം . ആദ്യ ഭാഗത്തേക്കാൾ കുറച്ചു കൂടി ഭീകരമായിരിക്കുമെന്ന് സന്ദീപ് റെഡ്ഡി പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2026 സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 

 ചിത്രത്തിലുടനീളം സ്ത്രീവിരുദ്ധതയും അക്രമം നിറഞ്ഞ രംഗങ്ങളും നിറഞ്ഞതാണെന്ന പേരിൽ ഏറെ വിമര്‍ശിക്കപ്പെട്ട ചിത്രമായിരുന്നു അനിമല്‍. പിതാവിനോട് അമിതമായ സ്നേഹവും ബഹുമാനവുമുള്ള ഒരു മകൻറെ കഥയാണ് അനിമൽ . സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ചിത്രങ്ങളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും ധാരളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

ഭൂഷണ്‍ കുമാറിൻറെയും കൃഷന്‍ കുമാറിൻറെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് 'അനിമല്‍' നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.

ranbeer kapoor animal reshmika mandana