'എമർജൻസി' റിലീസ് ചെയ്യാമെന്ന് സെന്‍സര്‍ ബോര്‍ഡ്.

സെൻസർ ബോർഡ്, നിയമ വിരുദ്ധമായി ചിത്രത്തിന്റെ റിലീസ് തടഞ്ഞുവയ്ക്കുന്നുവെന്ന് ആരോപിച്ച് നിർമ്മാതാക്കളായ സീ എൻ്റർടൈൻമെന്റ് സമർപ്പിച്ച ഹർജി പരിഗണക്കുകയായിരുന്നു ഹൈക്കോടതി.

author-image
Prana
New Update
kankana
Listen to this article
0.75x1x1.5x
00:00/ 00:00

നിർദിഷ്ട ഭാഗങ്ങൾ നീക്കം ചെയ്ത് കങ്കണ റണാവത്ത് ചിത്രം 'എമർജൻസി' റിലീസ് ചെയ്യാമെന്ന് സെന്‍സര്‍ ബോര്‍ഡ്. റിവിഷൻ കമ്മിറ്റി ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് നർദേശിച്ചതായി സെൻസർ ബോർഡ് വ്യാഴാഴ്ച ബോംബെ ഹൈക്കോടതിയെ അറിയിച്ചു.സെൻസർ ബോർഡ്, നിയമ വിരുദ്ധമായി ചിത്രത്തിന്റെ റിലീസ് തടഞ്ഞുവയ്ക്കുന്നുവെന്ന് ആരോപിച്ച് നിർമ്മാതാക്കളായ സീ എൻ്റർടൈൻമെന്റ് സമർപ്പിച്ച ഹർജി പരിഗണക്കുകയായിരുന്നു ഹൈക്കോടതി. ഹർജി കൂടുതൽ വാദം കേൾക്കുന്നതിനായി സെപ്റ്റംബർ 30ലേക്ക് മാറ്റി. സർട്ടിഫിക്കേഷൻ വൈകുന്നത് അഭിപ്രായസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി, റിലീസ് സംബന്ധിച്ച് സെപ്റ്റംബർ 25-നകം തീരുമാനമെടുക്കാൻ സെൻസർ ബോർഡിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ജസ്റ്റിസുമാരായ ബർ​ഗെസ് കൊളാബാവാല, ഫിർദോഷ് പൂണിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

movie