പൊലീസ് യൂണിഫോമിൽ ദീപിക;ഗർഭിണിയായിരിക്കെ സംഘട്ടന രംഗങ്ങളിൽ താരം, ചിത്രങ്ങൾ വൈറൽ

ഫാൻ ക്ലബുകൾ പങ്കിട്ട ഫോട്ടോകളിൽ, സംവിധായകൻ ഷെട്ടിയുടെയും സ്റ്റണ്ട് ടീം അംഗങ്ങളുടെയും  നിർദ്ദേശങ്ങൾക്കനുസരിച്ച്  നടി സംഘട്ടന രംഗം ചിത്രീകരിക്കാൻ തയ്യാറെടുക്കുന്നത് കാണാനാകും.

author-image
Rajesh T L
New Update
deepika

സിംഗം എഗെയ്ൻ സംഘട്ടന രംഗങ്ങളിൽ നിന്നും

Listen to this article
0.75x 1x 1.5x
00:00 / 00:00

ബോളിവുഡിലെ ഇഷ്ടതാര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുകോണും മാതാപിതാക്കൾ ആകാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. വളരെ സന്തോഷത്തോടെയാണ് ആരാധകർ ആ വാർത്ത ഏറ്റെടുത്തത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'സിംഗം എഗെയ്ൻ' ൽ അഭിനയിക്കുകയാണ് ദീപിക. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ദീപികയെത്തുന്നത്. 

ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള ദീപികയുടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഫാൻ ക്ലബുകൾ പങ്കിട്ട ഫോട്ടോകളിൽ, സംവിധായകൻ ഷെട്ടിയുടെയും സ്റ്റണ്ട് ടീം അംഗങ്ങളുടെയും  നിർദ്ദേശങ്ങൾക്കനുസരിച്ച്  നടി സംഘട്ടന രംഗം ചിത്രീകരിക്കാൻ തയ്യാറെടുക്കുന്നത് കാണാനാകും. ശാരീരിക ബുദ്ധിമുട്ടുള്ള ചില രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി ഡ്യൂപ്പിനെ വെച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

'സിംഗം എഗെയ്ൻ' എന്ന ഈ ചിത്രത്തിലൂടെയാണ് ദീപിക ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്നത്. രൺവീർ സിംഗ്, കരീന കപൂർ, അക്ഷയ് കുമാർ, ടൈഗർ ഷെറോഫ് എന്നിവരോടൊപ്പം അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട് . ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ നേരത്തെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ചിത്രത്തിൻറെ ചിത്രീകരണം ആരംഭിച്ചത്. ഓഗസ്റ്റ് 15നാണ് ചിത്രത്തിൻറെ റിലീസ് .

deepika padukone ranbeer kapoor singam returns