/kalakaumudi/media/media_files/q3qY2MfIgajRgkUS763v.jpeg)
Shah Rukh Khan
സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷയും വർദ്ധിപ്പിച്ചു. ഐപിഎലിൽ തൻ്റെ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കാൻ കൊൽക്കത്തിയിൽ എത്തിയ താരം കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇന്നലെ രാത്രി മുംബൈയിലേക്ക് മടങ്ങിയത്.
സൽമാൻ ഖാൻ്റെ വീടിനു നേരെ വെടിവെപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുന്നതിനാലാണ് മുംബൈയിൽ താമസമാക്കിയിരിക്കുന്ന മറ്റു താരങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ സ്വന്തം ടീം ആയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രകടനം കാണാൻ ഷാരൂഖ് ഖാൻ മൈതാനത്തെത്തിയിരുന്നു. രാജസ്ഥാൻ റോയൽസ് എതിരാളികളായെത്തിയ കളിയിൽ കൊൽക്കത്തയ്ക്ക് വിജയിക്കാനായില്ല. കണ്ണീരണിഞ്ഞു വികാരഭരിതനായി നിൽക്കുന്ന ഷാരുഖാന്റെ വീഡിയോ പെട്ടന്നു തന്നെ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു.