ഏവരെയും അമ്പരപ്പിച്ച വെളിപ്പെടുത്തൽ; ആരാധകരെ ആവേശത്തിലാക്കി ഷാരൂഖ് ഖാൻ

നവംബര് രണ്ടിനായിരുന്നു ഷാരൂഖ് ഖാന്റെ 59-ാം ജന്മദിനം. മാത്രമല്ല, ഈ സമയത്ത് അദ്ദേഹം ആരാധകർക്ക് മുന്നിൽ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലും നടത്തി.ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു വെളിപ്പെടുത്തൽ .

author-image
Rajesh T L
New Update
srk

മുംബൈ:നവംബർ രണ്ടിനായിരുന്നു ഷാരൂഖ് ഖാന്റെ 59-ാം ജന്മദിനം.മാത്രമല്ല, ഈ സമയത്ത് അദ്ദേഹം ആരാധകർക്ക് മുന്നിൽ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലും നടത്തി.ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു വെളിപ്പെടുത്തൽ.തൻ്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചുകൊണ്ടിരുന്ന പുകവലി ഉപേക്ഷിക്കാൻ  പോകുകയാണെന്നാണ്ഷാരുഖ് പറഞ്ഞത്.നിറഞ്ഞ കൈയടികളോടെയാണ്  ആരാധകർ ഇത് ഏറ്റെടുത്തത്.  ഷാരുഖ് ഇത് പറയുമ്പോൾ ആരാധകർ ആരവം മുഴക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഒടുവിൽ വളരെക്കാലമായി സിഗരറ്റ് വലിക്കുന്ന ശീലം താൻ  ഉപേക്ഷിച്ചതായി ഷാരൂഖ് പ്രഖ്യാപിച്ചു. 'ഇപ്പോൾ ഞാൻ സിഗരറ്റ് വലിക്കാറില്ല.ഈ ദുശ്ശീലം ഉപേക്ഷിക്കുന്നതിലൂടെ, ശ്വാസതടസ്സം കുറയുമെന്ന് കരുതുന്നു എന്നാൽ അതിൻ്റെ അനന്തരഫലങ്ങൾ  താൻ ഇപ്പോഴും അനുഭവിക്കുകയാണെന്നും ഷാരൂഖ് വ്യക്തമാക്കി. സ്വയം പരിപാലിക്കുന്നതിനേക്കാൾ മറ്റുള്ളവർ തന്റെ ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധാലുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ 'കിംഗ്' എന്ന ചിത്രമാണ് നിലവിൽ ഷാരൂഖാന്റെ വരാനിരിക്കുന്ന സിനിമ.ഇതിന്റെ ചിത്രീകരണം  നടന്നുകൊണ്ടിരിക്കുകയാണ്.ചിത്രത്തിൽ ഡോണായി വേഷമിടുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും പുതിയ അപ്ഡേറ്റ് പ്രകാരം കൊലയാളിയുടെ വേഷമാണ് ഷാരൂഖ് ചെയുന്നത്.സുഹാന ഖാൻ, അഭിഷേക് ബച്ചൻ എന്നിവരും ചിത്രത്തിൽ  അണിനിരക്കുന്നുണ്ട്

Bollywood News Sharukh Khan bollywood bollywood movie