/kalakaumudi/media/media_files/2025/10/19/cincina-2025-10-19-11-22-02.jpg)
സിന്‍സിനാറ്റി : ഒഹായോയിലെ സിന്‍സിനാറ്റിയില്‍ ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്ന് വീണ് 10 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച പുലര്‍ച്ചെ 12:30 ഓടെയാണ് (പ്രാദേശിക സമയം) അപകടമുണ്ടായത്. ഗ്രേറ്റര്‍ സിന്‍സിനാറ്റി മേഖലയിലെ ഓക്ക്‌ലി പരിസരത്തുള്ള കെന്‍വുഡ് റോഡിലെ ഒരു കെട്ടിടത്തിലാണ് സംഭവം. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ വുഡന്‍ ബാല്‍ക്കണിയാണ് തകര്‍ന്ന് വീണത്. അപകട സമയത്ത് നിരവധി ആളുകള്‍ ബാല്‍ക്കണിയിലുണ്ടായിരുന്നു.
പരിക്കേറ്റ 10 പേരെയും പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആര്‍ക്കും ജീവന് ഭീഷണിയുള്ള പരിക്കുകളില്ലെന്ന് സിന്‍സിനാറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി അറിയിച്ചു.
ബാല്‍ക്കണി തകരാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ കെട്ടിട സുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവധിക്കാല ആഘോഷത്തിനിടെയോ മറ്റോ ആളുകള്‍ ഒരുമിച്ചു കൂടിയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
