ഫിലിപ്പീൻസ്: ഫിലിപ്പീൻസിൽ ഡ്രൈവർ ഉറങ്ങിപോയതിനെത്തുടർന്നുണ്ടായ അപകടത്തിൽ 10 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 4 പേർ കുട്ടികൾ. 30 ലേറെപ്പേർ പരിക്കേറ്റ് ചികിത്സയിലാണ്. വടക്കൻ ഫിലിപ്പെൻസിലെ ടോൾ ഗേറ്റിലാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപോയതിനെത്തുടർന്ന് നിയത്രണം നഷ്ടപ്പെട്ട ബസ് ടോൾ ഗേറ്റിലുണ്ടായിരുന്ന മാറ്റുവാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഉറങ്ങിപ്പോയതായി അയാൾ പൊലീസിന് മൊഴി നൽകിയത്. ഉറങ്ങിപ്പോയതിനു പിന്നാലെ ബസ് മറ്റു വാഹനങ്ങൾക്കുമേൽ പാഞ്ഞുകയറിയതായാണ് ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്.