/kalakaumudi/media/media_files/I2DkqR0bcbWF0gVmVMpM.jpg)
105-year-old earns master's degree from Stanford
105-ാം വയസ്സില്‍ പഠനം പൂര്‍ത്തിയാക്കി മുത്തശ്ശി വിര്‍ജീനിയ ജിഞ്ചര്‍. രണ്ടാം ലോകമഹായുദ്ധസമയത്ത് സ്‌കൂള്‍ വിട്ടുപോയ അവര്‍ 83 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിരുദാനന്തര ബിരുദം നേടിയത്. 1940-ല്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് എജ്യുക്കേഷനില്‍ നിന്ന് ബിരുദം നേടിയിരുന്നു. തുടര്‍ന്ന് അവര്‍ സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷനില്‍ ബിരുദാനന്തര ബിരുദത്തിനായി ചേര്‍ന്നു. പഠനം ഒന്നര വര്‍ഷം പിന്നിട്ടു.ഇതിനിടെയാണ് ഹിസ്ലോപ്പിന്റെ പ്രതിശ്രുതവരന്‍ ജോര്‍ജ്ജ് ഹിസ്ലോപ്പിനെ രണ്ടാം ലോകമഹായുദ്ധത്തില്‍ നിര്‍ബന്ധിത സേവനത്തിനായി വിളിക്കപ്പെട്ടത്. അവളുടെ ബിരുദാനന്തര ബിരുദ പഠനത്തിന്റെ അവസാന സെമസ്റ്റര്‍ തീരുമുമ്പ് ജോര്‍ജ്ജുമായുള്ള വിവാഹവും നടന്നു. അതോടെ വിര്‍ജീനിയക്ക് കാമ്പസ് വിട്ടു ജോര്‍ജ്ജിനൊപ്പം പോകേണ്ടിവന്നതിനാല്‍ പഠനം മുടങ്ങി.
'താല്‍പര്യമുണ്ടെങ്കില്‍ ഏതുനേരത്തും ചെയ്യാവുന്ന പ്രവൃത്തിയായേ ഞാനെന്റെ പഠനത്തെ കണ്ടിട്ടുള്ളു. വായനയും പഠനവും ഞാന്‍ നന്നായി ആസ്വദിച്ചു' സ്റ്റാന്‍ഫോര്‍ഡിനായി ഇറക്കിയ പത്രക്കുറിപ്പില്‍ വിര്‍ജീനിയ പറഞ്ഞു.