ചൈനയ്ക്ക് 125% തീരുവ, മറ്റ് രാജ്യങ്ങൾക്ക് ചുമത്തിയ അധിക നികുതി 90 ദിവസത്തേക്ക് മരവിപ്പിച്ചു

ചൈനയ്‌ക്കെതിരേ കടുത്ത നടപടികളുമായി ട്രംപ് മുന്നോട്ടുപോകുന്നു. മറ്റു രാജ്യങ്ങള്‍ക്കു ചുമത്തിയ നികുതി 90 ദിവസത്തേയ്്ക്ക് താല്‍ക്കാലികമായി മരവിപ്പിച്ചപ്പോള്‍, ചൈനയ്ക്കുള്ള താരിഫ് നിരക്ക് 125% ആയി ഉയര്‍ത്തി എന്നതും ശ്രദ്ധിക്കണം

author-image
Anitha
New Update
jdkliowhs

നികുതി യുദ്ധത്തില്‍ പുതിയ വഴിത്തിരിവ്. ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും ചുമത്തിയ അധിക നികുതി 90 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി മരവിപ്പിച്ചു കൊണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വന്‍ തകര്‍ച്ച മുന്നില്‍ കണ്ട ആഗോള ഓഹരി വിപണികള്‍ക്കും, വിവിധ സമ്പദ്‌വ്യവസ്ഥകള്‍ക്കും വലിയ ആശ്വാസമാണ് ട്രംപിന്റെ നീക്കം.
വിവിധ വ്യാപാര പങ്കാളികള്‍ക്കു മേല്‍ ചചുമത്തിയ ഭീമമായ ഇറക്കുമതി നികുതി പ്രാബല്യത്തില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അവ മരവിപ്പിക്കുന്ന തീരുമാനം എത്തിയെന്നതും ശ്രദ്ധേയമാണ്. ട്രപിന്റെ പകരച്ചുങ്ക നടപടികള്‍ക്കെതിരേ യുഎസില്‍ നിന്നു തന്നെ വന്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. യുഎസ് ഓഹരി വിപണികള്‍ നികുതി പ്രഖ്യാപനങ്ങളെ തുടര്‍ന്നു വന്‍ ഇടിവ് നേരിട്ടിരുന്നു.
അതേസമയം ചൈനയ്‌ക്കെതിരേ കടുത്ത നടപടികളുമായി ട്രംപ് മുന്നോട്ടുപോകുന്നു. മറ്റു രാജ്യങ്ങള്‍ക്കു ചുമത്തിയ നികുതി 90 ദിവസത്തേയ്്ക്ക് താല്‍ക്കാലികമായി മരവിപ്പിച്ചപ്പോള്‍, ചൈനയ്ക്കുള്ള താരിഫ് നിരക്ക് 125% ആയി ഉയര്‍ത്തി എന്നതും ശ്രദ്ധിക്കണം. ഇത് ഉടനടി പ്രാബല്യത്തില്‍ വരികയും ചെയ്തു. ലോക വിപണികളോട് ചൈന കാണിച്ച ബഹുമാനക്കുറവിന്റെ അടിസ്ഥാനത്തില്‍ ചൈനീസ് ഇറക്കുമതികള്‍ക്കുള്ള നികുതി 125 ശതമാനമായി വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
വ്യാപാരം, വ്യാപാര തടസങ്ങള്‍, താരിഫുകള്‍, കറന്‍സി കൃത്രിമത്വം, നോണ്‍- മോണിറ്ററി താരിഫുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കായി ഏകദേശം 75 ല്‍ അധികം രാജ്യങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രതിനിധികളുമായി ബന്ധിപ്പെട്ടിരുന്നു. ഈ വസ്തുത കൂടി പരിഗണിച്ചാണ് പ്രഖ്യാപിച്ച നികുതികളില്‍ 90 ദിവസത്തെ താല്‍ക്കാലിക വിരാമം അംഗീകരിക്കുന്നത്. ഈ കാലയളവില്‍ 10% അധിക നികുതി മാത്രമാകും ഈടാക്കുകയെന്ന് ട്രംപ് വ്യക്തമാക്കി.

us increase tariff america china