ഒക്ടോബര്‍ 7 ശേഷം കൊല്ലപ്പെട്ടത് 128 പലസ്തീനികള്‍: യുഎന്‍

ഗാസയില്‍ ഇതുവരെ 40005 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. ജനസംഖ്യയുടെ 1.7% പേര്‍ ഒക്ടോബര്‍ 7ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്

author-image
Prana
New Update
gaza war bt isreal
Listen to this article
0.75x1x1.5x
00:00/ 00:00

യുഎന്‍ പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തില്‍ 128 പാലസ്തീന്‍ സ്വദേശികളാണ് വെസ്റ്റ് ബാങ്കില്‍ ഒക്ടോബര്‍ 7 ശേഷം കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ 26 കുട്ടികളും ഉള്‍പ്പെടുമെന്നാണ് യുഎന്‍ വിശദമാക്കുന്നത്. ഇത് ആദ്യമായല്ല നുര്‍ ഷാംപിലെ ക്യാപുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടക്കുന്നത്. പാലസ്തീന്‍ റെഡ് ക്രെസന്റ് വിശദമാക്കുന്നത് അനുസരിച്ച് ഏപ്രില്‍ മാസത്തില്‍ ഇസ്രയേലിന്റെ രണ്ട് ദിവസം നീണ്ട ആക്രമണത്തില്‍ 14 പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ജൂലൈ മാസത്തില്‍ ഇസ്രയേല്‍ സൈന്യം ക്യാപിലേക്കുള്ള പ്രധാന പാത തകര്‍ത്തിരുന്നു.
ഗാസയില്‍ ഇതുവരെ 40005 പേര്‍ കൊല്ലപ്പെട്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. ജനസംഖ്യയുടെ 1.7% പേര്‍ ഒക്ടോബര്‍ 7ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്. മരിച്ചവരില്‍ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണെന്നാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്.

Palestinians