1301 people died in saudi arabia during the hajj this year
റിയാദ്: ഇത്തവണ ഹജ്ജിനിടെ സൗദിയിൽ മരിച്ചത് 1301 പേരെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അൽ ജലാജിൽ.മരിച്ചവരിൽ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരാണെന്ന് അദ്ദേഹം പറഞ്ഞു.
രേഖകളില്ലാത്തതിനാൽ തന്നെ തീർത്ഥാടകർക്കായി ഒരുക്കിയ ടെൻറുകൾ ഉൾപ്പെയുള്ള സൗകര്യങ്ങളിലേക്ക് കടക്കാതെ ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ചതാണ് അപകടത്തിലാലേയ്ക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.അറഫ ദിനത്തിൽ ഉൾപ്പടെയുണ്ടായ കടുത്ത ചൂടും വെയിലും നേരിട്ടേറ്റതും കടുത്ത ചൂടിൽ ദീർഘദൂരം നടന്നതും ആണ് ഭൂരിഭാ​ഗം പേരുടെയും മരണത്തിന് കാരണമായത്.
ഇങ്ങനെ ഹജ്ജിനെത്തുന്നവർ നിയമ നടപടികളിൽ പെടാതിരിക്കാൻ ഔദ്യോഗിക സൗകര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് പതിവ്.പ്രായമേറിയവരും ഗുരുതര രോഗമുള്ളവരുമാണ് മരിച്ചവരുടെ കണക്കിൽ ഏറ്റവും കൂടുതലുള്ളത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതുൾപ്പടെ നടപടികൾ പൂർത്തീകരിച്ചതായി അധികൃതർ വ്യക്തമാക്കി. 68 ഇന്ത്യക്കാർ മരിച്ചതായി ഇന്ത്യൻ അധികൃതർ നേരത്തെ പ്രതികരിച്ചിരുന്നു.