/kalakaumudi/media/media_files/2026/01/27/bike2-2026-01-27-18-59-49.jpg)
ടെഹ്‌റാന്‍: ഇറാനിയന്‍ ബൈക്കര്‍ ഇന്‍ഫ്‌ലുവന്‍സര്‍ ഡയാന ബഹാദോരിയെ (19) സുരക്ഷാ സേന വെടിവച്ചു കൊന്നു. 144,000 ഫോളോവേഴ്‌സാണ് സമൂഹമാധ്യമത്തില്‍ 'ബേബി റൈഡര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഡയാനയ്ക്ക് ഉണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാമിലെ വിഡിയോകള്‍ സൂപ്പര്‍ബൈക്കുകളോടുള്ള ഇഷ്ടമാണ് ഡയാന പങ്കുവെച്ചിരുന്നത്. ജനുവരി ഒന്‍പതിന് സുരക്ഷാ സേന വെടിവെച്ചുകൊന്ന ഡയാനയുടെ മൃതദേഹം വീട്ടുകാര്‍ നടത്തിയ തിരിച്ചറിയലിനൊടുവില്‍ ജനുവരി 11നാണ് കണ്ടെത്തിയത്.
അപകടമാണ് മരണകാരണമെന്ന് ഡയാന ബഹാദോരിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. കുടുംബം അതീവ ദുഃഖത്തിലാണ്. ദയവായി കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നാണ് സമൂഹമാധ്യമ പേജില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഗോര്‍ഗന്‍ നഗരത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരായ അടിച്ചമര്‍ത്തലാണ് ഡയാന കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡയാന ബഹാദോരിയുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് പരസ്യമായി നിഷേധിക്കാന്‍ ഇറാനിയന്‍ സുരക്ഷാ ഏജന്‍സികളില്‍ നിന്നും രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും ബഹാദോരിയുടെ കുടുംബം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡയാനയുടെ മൃതദേഹം രഹസ്യമായി മറവു ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
