ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ജയിലുകളില്‍ തടവിലായിരുന്ന 200 ഫലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു. ഹമാസ് ഗസ്സയില്‍ തടവിലാക്കിയ നാല് ഇസ്രയേല്‍ വനിതാ സൈനികരെ വിട്ടയച്ചതിന് പിന്നാലെയാണിത്.ഗസ്സ സിറ്റിയിലെ ഫലസ്തീന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ കൈവീശി കൈവീശിക്കാണിച്ച വനിതാ സൈനികര്‍ സൈനികര്‍ പൂര്‍ണ ആരോഗ്യനിലയിലും ഓരോ ബാഗും വഹിച്ചുകൊണ്ട് പുഞ്ചിരിക്കുന്നതുമായാണ് കാണപ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ കൈമാറ്റമാണിത്. ആദ്യ കൈമാറ്റത്തില്‍ മൂന്ന് ബന്ദികളെയും 95 തടവുകാരെയും വിട്ടയച്ചു. അടുത്ത ആഴ്ചയാകും തുടര്‍ന്നുള്ള ബന്ദി കൈമാറ്റവും തടവുകാരെ വിട്ടയക്കലും സാധ്യമാവുക.
വെടിനിര്‍ത്തല്‍ കരാറിന്റെ വ്യവസ്ഥകള്‍ പ്രകാരം 30 സാധാരണ ഫലസ്തീന്‍ തടവുകാര്‍ക്ക് പകരം ഓരോ സിവിലിയന്‍ ഇസ്രയേല്‍ ബന്ദിയെ വിട്ടയക്കും. ഓരോ ഇസ്രയേല്‍ പട്ടാളക്കാരനും പകരം 30 ജീവപര്യന്തം തടവുകാരും 20 പേര്‍ സുപ്രധാന തടവുകാരും ഉള്‍പ്പെടെ 50 ഫലസ്തീനികളെയും മോചിപ്പിക്കുമെന്നാണ് ധാരണ. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരമുള്ള ആദ്യ കൈമാറ്റം കഴിഞ്ഞ ഞായറാഴ്ചയാണ് നടന്നത്.