കാനഡയില്‍ സ്റ്റുഡന്റ് വിസയിലെത്തിയ 20,000 ഇന്ത്യക്കാരെ കാണാനില്ല

കാനഡയിലെത്തി അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ സഹായിക്കുന്ന ഇന്ത്യയിലെ സ്ഥാപനങ്ങളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. 

author-image
Prana
New Update
neet

കഴിഞ്ഞ വര്‍ഷം കാനഡയില്‍ സ്റ്റുഡന്റ് വിസയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ 20,000 പേര്‍ കോളജുകളില്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയാണ് (ഐആര്‍സിസി) റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എത്തിയവരുടെ കണക്കാണിത്.
ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് കംപ്ലയന്‍സ് റെജിമിന് കീഴില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 

വിവിധ രാജ്യങ്ങളില്‍ നിന്നായി കഴിഞ്ഞ വര്‍ഷം കാനഡയിലെത്തിയ വിദ്യാര്‍ത്ഥികളില്‍ ഏകദേശം 50,000 പേര്‍ ഇത്തരത്തില്‍ ക്യാമ്പസുകളില്‍ എത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക കണക്കുകള്‍. 
ഇവരില്‍ 20,000 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇത് മൊത്തം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ 5.4 ശതമാനം വരും. സ്റ്റഡി പെര്‍മിറ്റ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ഷത്തില്‍ രണ്ടു തവണ എന്റോള്‍മെന്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിയമം കാനഡിയിലുണ്ട്. പഠിക്കാന്‍ എത്താത്ത വിദ്യാര്‍ത്ഥികള്‍ അവരുടെ സ്റ്റുഡന്റ് വിസ നിബന്ധനകള്‍ ലംഘിക്കുന്നു. ഇവര്‍ക്കെതിരെ കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെടുക്കുമെന്നും തടങ്കലിലാക്കുന്നതിനും കാനഡയില്‍ നിന്ന് നീക്കം ചെയ്യുന്നതിനും ഇടയാക്കുമെന്നും ഇമിഗ്രേഷന്‍ അഭിഭാഷകന്‍ സുമിത് സെന്‍ പറഞ്ഞു.കാനഡ  യുഎസ് അതിര്‍ത്തിയിലൂടെ അനധികൃത കുടിയേറ്റം നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചില ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയിലെത്തി അനധികൃതമായി യുഎസിലേക്ക് കടക്കുന്നതിനായി സ്റ്റഡി പെര്‍മിറ്റ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്. കാനഡയിലെത്തി അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ സഹായിക്കുന്ന ഇന്ത്യയിലെ സ്ഥാപനങ്ങളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. 

canada