/kalakaumudi/media/media_files/2025/04/15/QmRKNIyLMAHFatBRMb4p.jpg)
യൂ എസ്: ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലാ ക്യാംപസ്സില്‍ നടക്കുന്ന സെമിറ്റിക് വിരുദ്ധ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാത്തതില്‍ മുഷിഞ്ഞ് ട്രംപ്. സര്‍വ്വകലാശാലയ്ക്ക് നല്കി വന്നിരുന്ന 220 കോടിയുടെ ഗ്രാന്റ് മരവിപ്പിച്ച് നടപടി കടുപ്പിച്ച് ട്രംപ്.
ട്രംപ് ഭരണകൂടം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍വ്വകലാശാലയ്ക്ക് അയച്ച കത്തില്‍ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനങ്ങളും നിയമന രീതികളും സ്വീകരിക്കുക, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഭരണവിഭാഗം എന്നിവരുടെ ഓഡിറ്റ് നടത്തുക, ക്യാംപസില്‍ മാസ്‌കുകള്‍ നിരോധിക്കുക, ക്യാംപസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ ഇമിഗ്രേഷന്‍ അധികാരികളുമായി സഹകരിക്കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ സര്‍വ്വകലാശാലയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല എന്ന് കാണിച്ചാണ് ഈ കടുത്ത നടപടിയിലേക്ക് ട്രംപ് നീങ്ങിയത്.