/kalakaumudi/media/media_files/2026/01/14/krain-2026-01-14-11-28-40.jpg)
ബാങോക്ക്: തായ്‌ലൻഡിൽ ട്രെയിനിന് മുകളിൽ ക്രെയിൻ വീണ് 22 മരണം. 30ലേറേ പേർക്ക് പരിക്കേറ്റു.
അതിവേഗപാത നിർമാണത്തിനിടെ രാവിലെയാണ് അപകടം ഉണ്ടായത്.
ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ അകലെ സിഖിയോ ജില്ലയിലാണ് സംഭവം.
അതിവേഗ നിർമാണപാതയുടെ ഭാഗമായി ഉപയോഗിച്ചിരുന്ന ക്രെയിൻ ആ വഴി പോകുകയായിരുന്ന ട്രെയിനിൽ വീഴുകയായിയിരുന്നു.
തുടർന്ന് ട്രെയിൻ പാളം തെറ്റുകയും തീപിടിത്തം ഉണ്ടാകുകയും ചെയ്തു.
തീ നിയന്ത്രണവിധേയമാക്കിയതായും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.
നിരവധി യാത്രക്കാർ ട്രെയിൻ ബോഗികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
