കാലിഫോർണിയ : ലോസ് ആഞ്ചല്‍സില്‍ ഭീതി ഒഴിയുന്നില്ല.ജനുവരി 15 ന് പ്രദേശത്ത് നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിച്ചു.പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയ ശേഷമാണ് അധികൃതര്‍ തിരക്കിട്ട് ആളുകളെ ഒഴിപ്പിച്ചത്.
മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.ലോസ് ആഞ്ചല്‍സില്‍ നിന്ന് 88,000 പേരെയാണ് ഒഴിപ്പിക്കുന്നത്.മറ്റു 84,800 പേര്‍ കൂടി ഒഴിപ്പിക്കല്‍ ഭീഷണിയിലാണ്.അടുത്ത മണിക്കൂറുകള്‍ നിര്‍ണായകമാണ്.
അതീവ ജാഗ്രതയിലാണ് അധികൃതര്‍.പാലിസേഡ്‌സില്‍ 17 ശതമാനം തീപിടിത്തം മാത്രമേ അണയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.90,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നു.ഒഴിപ്പിക്കല്‍ ഉത്തരവിനൊപ്പം അതീവ ജാഗ്രതാ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്.