കാനഡ,മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 25 ശതമാനം താരിഫ് നാളെ മുതല്‍ ഈടാക്കും. എണ്ണ ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. രണ്ട് വ്യാപാര പങ്കാളികളും ഈടാക്കുന്ന എണ്ണയുടെ വില ന്യായമാണോ എമ്മതിനെ അടിസ്ഥാനമാക്കിയാകും തീരുമാനമെന്ന് ട്രംപ് പറഞ്ഞു. എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, ഒക്ടോബറില്‍ അമേരിക്ക കാനഡയില്‍ നിന്ന് പ്രതിദിനം 4.6 ദശലക്ഷം ബാരല്‍ എണ്ണയുംമെക്‌സിക്കോയില്‍ നിന്ന് 5,63,000 ബാരലുകളും ഇറക്കുമതി ചെയ്തു. ആ മാസത്തില്‍ യുഎസിലെ പ്രതിദിന ഉല്‍പ്പാദനം പ്രതിദിനം ശരാശരി 13.5 ദശലക്ഷം ബാരല്‍ ആയിരുന്നു. എന്നാല്‍, അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കുള്ള ഇറക്കുമതി നികുതി യുഎസ് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയൊന്നും ട്രംപ് പ്രകടിപ്പിച്ചിട്ടില്ല.അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതില്‍ കാനഡയും മെക്സിക്കോയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നികുതി ഏര്‍പ്പെടുത്തുന്നത്.