/kalakaumudi/media/media_files/2025/07/03/bhhdf-2025-07-03-11-05-59.jpg)
ന്യൂഡല്‍ഹി: മാലിയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യക്കാരുടെ സുരക്ഷിതമായ മോചനം വേഗത്തില്‍ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മാലി സര്‍ക്കാരിനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ''ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ അപലപിക്കുന്നു, തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരന്മാരെസുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മാലി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു,''- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
നിരോധിത ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരരാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് വിവരം. ജൂലൈ 1 നാണ് സംഭവം. മാലിയുടെ വിവിധ ഭാഗങ്ങളില്‍ നടന്നഭീകരാക്രമണങ്ങള്‍ക്കിടെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്.
കായസിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയാണ്തട്ടിക്കൊണ്ടുപോയത്. ഫാക്ടറി വളപ്പില്‍ ആക്രമണം നടത്തിയാണ് മൂന്ന് ഇന്ത്യന്‍ പൗരന്മാരെബന്ദികളാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.